Tuesday, June 18, 2019 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 12.17 AM

എച്ച്‌.എസ്‌.എസ്‌.ടി.എ സംസ്‌ഥാന സമ്മേളനം നാളെ ആരംഭിക്കും

കണ്ണൂര്‍: ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇരുപത്തെട്ടാമത്‌ സംസ്‌ഥാന സമ്മേളനം 23,24,25 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 23ന്‌ രാവിലെ ശിക്ഷക്‌ സദനില്‍ ഹൈസ്‌ക്കൂള്‍-ഹയര്‍ സെക്കണ്ടറി ലയനം പ്രശ്‌നങ്ങളും സമീപനവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെനിനാര്‍ നടക്കും. 24 ന്‌ പോലീസ്‌ അസോസിയേഷന്‍ ഹാളില്‍ പ്രതിനിധി സമ്മേളനം സി.ജോസുകുട്ടി ഉദ്‌ഘാടനം ചെയ്യും. ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയരക്‌ടര്‍ എസ്‌.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11 മണിക്ക്‌ നടക്കുന്ന സമ്മേളനം മുല്ലപ്പളളി രാമചന്ദ്രന്‍ എംപി ഉദ്‌ഘാടനം ചെയ്യും.കെ.സുധാകരന്‍ മുഖ്യ പ്രഭാഷണം. 12മണിക്ക്‌ സുഹൃദ്‌ സമ്മേളനം കെ.എം.ഷാജി എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം സതീശന്‍ പാച്ചേനി ഉദ്‌ഘാടനം ചെയ്യും. സണ്ണി ജോസഫ്‌ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. യാത്രയയപ്പ്‌ സമ്മേളനം കെ.സി.ജോസഫ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും.. 25 ന്‌ ശിക്ഷക്‌ സദനില്‍ സംസ്‌ഥാന കൗണ്‍സില്‍ ചേരും.വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ പാച്ചേനി,എം.രാധാകൃഷ്‌ണന്‍,ഡോ.സാബൂജി വര്‍ഗീസ്‌,സി.ജോസുക്കുട്ടി,അബ്‌ദുള്‍ ലത്തീഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Tuesday 22 Jan 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW