Saturday, May 25, 2019 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 12.17 AM

പയ്യന്നൂര്‍ റെയില്‍വേ സേ്‌റ്റഷനില്‍ പണം നല്‍കാതെ പാര്‍ക്ക്‌ ചെയ്‌ത ബൈക്കുകള്‍ തകര്‍ക്കുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സേ്‌റ്റഷനില്‍ ബൈക്കുകള്‍ക്ക്‌ ഇരുട്ടിന്റെ മറവില്‍ കേടുപാടുകള്‍ വരുത്തുന്നത്‌ പതിവാകുന്നു. പണം നല്‍കി പാര്‍ക്കു ചെയ്യാത്തതിന്റെ വിരോധമാണ്‌ ഇതിനു പിന്നിലെന്നാണ്‌ ആരോപണം. ബൈക്കുകളുടെ എന്‍ജിന്‍ തകരാറിലാക്കുന്നതുള്‍പ്പെടെ വലിയ നാശനഷ്‌ടമാണ്‌ ഇതിലൂടെ സംഭവിക്കുന്നത്‌. കഴിഞ്ഞശനിയാഴ്‌ച രാത്രിയോടെ ഇത്തരത്തില്‍ ഒരു ബൈക്ക്‌ തകരാറിലാക്കി. സ്‌റ്റാര്‍ട്ടിങ്‌ പ്ലെഗ്‌ അഴിച്ചെടുത്ത്‌ എന്‍ജിനു ഘടിപ്പിക്കുന്ന ത്രെഡ്‌ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ഇതോടെ ബൈക്ക്‌ എടുക്കാനാകാതെ രാത്രിയില്‍ വര്‍ക്ക്‌ഷോപ്പുകളിലേക്ക്‌ ഉടമയ്‌ക്കു മറ്റൊരു വാഹനം വിളിച്ചു മാറ്റേണ്ടി വന്നു. എന്‍ജിനു തകരാറാക്കുന്നതിനാല്‍ രണ്ടായിരത്തിനു മുകളില്‍ ചെലവാണ്‌ ഇത്തരക്കാര്‍ ബൈക്കുകള്‍ക്കു വരുത്തിവെക്കുന്നത്‌. ഇതിനു പുറമേ ബൈക്ക്‌ താഴേക്ക്‌ മറിച്ചിടുക, സീറ്റ്‌ കീറുക, പ്ലെണ്മുള്ളില്‍ കടലാസ്‌ തിരുകി കയറ്റുക തുടങ്ങിയ കേടുപാടുകളും വരുത്തിവെക്കുന്നുണ്ട്‌. പണം നല്‍കി പാര്‍ക്കു ചെയ്യാത്തതിന്റെ ശിക്ഷയാണ്‌ ഇതെന്നാണ്‌ തകരാറിയ ബൈക്ക്‌ ഉടമകള്‍ തന്നെ പറയുന്നത്‌. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാര്‍ക്കിങ്‌ ഏരിയയും പയ്യന്നൂര്‍ റെയില്‍വേ സേ്‌റ്റഷന്റെ പ്രധാന കവാടത്തിനും ചേര്‍ന്നാണ്‌ പണം നല്‍കിയുള്ള പാര്‍ക്കിങ്ങുള്ളത്‌. ഇതില്‍ രണ്ടിലും പാര്‍ക്കു ചെയ്യാതെ പുറത്തു വാഹനം വെക്കുന്നതാണ്‌ ഇവരെ ചൊടിപ്പിക്കുന്നത്‌. ഈ വാഹനങ്ങള്‍ തിരഞ്ഞു പിടിച്ചാണ്‌ ഇരുട്ടിന്റെ മറിവില്‍ തകരാറുണ്ടാക്കുന്നത്‌. ഇതിനു ഒത്താശ ചെയ്യുന്നത്‌ പാര്‍ക്കിങ്ങ്‌ ഫീസ്‌ വാങ്ങുന്നവരാമെന്നും ആരോപണമുണ്ട്‌. പ്രത്യേക സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്നും സംശയമുണ്ട്‌. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയുടെ ഹീറോ ഹോണ്ട പാഷന്‍ ബൈക്ക്‌ പ്രത്യേക ടൂള്‍സ്‌ ഉപയോഗിച്ചുളള തകര്‍ത്ത നിലയിലായിരുന്നു. ത്രെഡ്‌ പോയന്റ്‌ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഒരു തരത്തിലും വണ്ടി സ്‌റ്റാര്‍ട്ടാക്കാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു തകരാറുണ്ടാക്കിയത്‌. പണം നല്‍കാതെ പാര്‍ക്ക്‌ ചെയ്‌തതിനുള്ള മുന്നറിയിപ്പായാണ്‌ തകരാറുണ്ടാക്കിയതെന്നും ഇതിനു ഇവര്‍ക്കു ആരാണ്‌ അധികാരം കൊടുത്തതെന്നും ബൈക്കിന്റെ ഉടമ ചോദിക്കുന്നു. നിലവില്‍ പയ്യന്നൂര്‍ റെയില്‍വേ സേ്‌റ്റഷന്‍ പരിസരത്ത്‌ രാവിലെ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്‌ത് ഇരുട്ടുന്നതിനു മുമ്പേ വന്നെടുത്തില്ലെങ്കില്‍ തകരാറുണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അധികൃതരും ഇതിനു മൗനാനുവാദം നല്‍കുന്നുണ്ട്‌

Ads by Google
Advertisement
Tuesday 22 Jan 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW