Monday, July 08, 2019 Last Updated 11 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 12.36 AM

പട്ടികവര്‍ഗ മേഖലയില്‍ നിന്ന്‌ പതിനഞ്ച്‌ പേര്‍ വാച്ചര്‍മാരായി

uploads/news/2019/01/281993/2.jpg

ഇരിട്ടി: പട്ടികവര്‍ഗ മേഖലയില്‍ നിന്ന്‌ 15 യുവതി -യുവാക്കള്‍ കൂടി കാട്‌ കാത്ത്‌ സംരക്ഷിക്കാന്‍ കാക്കിയണിഞ്ഞു. സംസ്‌ഥാന സര്‍ക്കാരും വനം വകുപ്പും ആറളം വന്യജീവി സംരക്ഷണ സങ്കേതവും ചേര്‍ന്നാണ്‌ രണ്ടാം ബാച്ചില്‍ വാച്ചര്‍മാരായി നിയമനം ലഭിച്ച 15 ആദിവാസി യുവാക്കള്‍ക്ക്‌ വാച്ചര്‍ തസ്‌തികയില്‍ നിയമന പരിശീലനം നല്‍കിയത്‌. വനം വകുപ്പ്‌ നടത്തിയ എഴുത്തു പരീക്ഷയില്‍ വിജയിച്ചവര്‍ക്കാണ്‌ ആറളം വന്യജീവി സങ്കേതത്തില്‍ പരിശീലനം നല്‍കിയത്‌. ഒന്നാം ബാച്ചില്‍ ഇതേ രീതിയില്‍ നിയമനം ലഭിച്ച 22 പേര്‍ക്ക്‌ പരിശീലനം നല്‍കിയതും ആറളത്തായിരുന്നു.
കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ നിന്നുളള ആദ്യ ബാച്ചിലെ 22 പേര്‍ക്കും ഇതിനകം ഇതേ ജില്ലകളില്‍ വാച്ചര്‍മാരായി നിയമനം നല്‍കി. രണ്ടാം ബാച്ചിലെ 15 പേരും വയനാട്‌ ജില്ലയില്‍ നിന്നുള്ളവര്‍. ഇവര്‍ക്കെല്ലാം വയനാട്ടിലാണ്‌ നിയമനം. നിയമന ഉത്തരവ്‌ ഉടന്‍ നല്‍കും. പരിശീലനം പൂര്‍ത്തീകരിച്ച ട്രൈബല്‍ വാച്ചര്‍ രണ്ടാം ബാച്ചിന്റെ പാസിംഗ്‌ ഔട്ട്‌ പരേഡ്‌ ആറളം വന്യജീവി സങ്കേതം ഓഫീസില്‍ നടത്തി. കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്‌റ്റ് ഓഫീസര്‍ എം വി ജി കണ്ണന്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം നടത്തി. ആറളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പി കെ അനൂപ്‌കുമാര്‍, അസി വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ കെ വി ജയപ്രകാശ്‌, വാളയാര്‍ സേ്‌റ്ററ്റ്‌ ഫോറസ്‌റ്റ് ട്രെയിനിംഗ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ എസ്‌ ജയശങ്കര്‍, ഫ്‌ളൈംഗ്‌ സ്‌ക്വാഡ്‌ ഡിഎഫ്‌ഒ സി വി രാജന്‍, ജി പ്രദീപ്‌ കുമാര്‍,ആറളം വന്യജീവി സങ്കേതം ഡപ്യൂട്ടി റേഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ ജയേഷ്‌ ജോസഫ്‌ സംബന്ധിച്ചു.
നേരത്തെ വനം വാച്ചര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക്‌ പ്രായോഗിക പരിശീലനം നല്‍കിയിരുന്നില്ല. ഇത്‌ നിയമനം നേടുന്നവര്‍ക്ക്‌ പ്രയാസമുണ്ടാക്കി. വനമേഖലയില്‍ ആദ്യഘട്ട പരിശീലനം നല്‍കി ഫയര്‍ഫോഴ്‌സ്, പൊലീസ്‌ സേനാവിഭാഗങ്ങളുടെ ശൈലിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ആത്മവിശ്വാസം പകര്‍ന്ന്‌ നല്‍കി ജോലിയില്‍ പ്രാപ്‌തമാക്കുന്ന പദ്ധതി ഈയിടെയാണ്‌ വനംവകുപ്പില്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കി തുടങ്ങിയത്‌. രണ്ട്‌ ബാച്ചുകള്‍ക്കുമുള്ള പരിശീലനവേദിയായി ആറളം സാങ്‌ച്വറി മാറിയതോടെ വനമേഖലാ പരിഞ്‌ജാനത്തിന്റെ കേന്ദ്രമാവുകയാണ്‌ ഇവിടം.

Ads by Google
Advertisement
Monday 21 Jan 2019 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW