Wednesday, May 22, 2019 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 12.36 AM

സി.പി.എം ക്രിമിനലിസം സൈ്വര്യ ജീവിതത്തിന്‌ ഭീഷണിയായി: സതീശന്‍ പാച്ചേനി

uploads/news/2019/01/281991/3.jpg

അഴീക്കോട്‌: സി പി എം ക്രിമിനലിസം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന്‌ ഭീഷണിയായി മാറുകയാണെന്ന്‌ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി. അഴീക്കോട്‌ കാപ്പിക്കുണ്ടില്‍ ഗൃഹ പ്രവേശനത്തിന്റെ തലേ ദിവസം മിന്നാടന്‍ ബേബിയുടെ വീട്ടിലെ ഫര്‍ണ്ണിച്ചറുകള്‍ അടിച്ച്‌ തകര്‍ക്കുകയും സമീപത്തെ കെ.പി പ്രഭാകരന്റെ വീട്‌ അടിച്ച്‌ തകര്‍ത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സി പി എം ക്രിമനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം നാട്ടില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന്‌ ഭീഷണിയായി മാറുകയാണ്‌. അദ്ദേഹം പറഞ്ഞു. പാതിരാത്രിയില്‍ എന്ത്‌ തോന്ന്യവാസവും ചെയ്ാന്‍ യസി പി എം ക്രിമനലുകള്‍ക്ക്‌ പ്രചേദനം ആകുന്നത്‌ അധികാരത്തിന്റെ അഹന്തയും ക്രിമിനലുകളെ സംരക്ഷിക്കുന്ന സി.പി.എം പാര്‍ട്ടിയുടെ പൊതു സമീപനവും തന്നെയാണ്‌. തെമ്മാടിത്തം കുലതൊഴിലുപോലെ കൊണ്ടു നടക്കുന്ന സി പി എം ക്രിമനലുകളുടെ ചെയ്‌തികള്‍ അവസാനിപ്പിക്കാന്‍ പോലീസ്‌ കര്‍ശന നടപടി സ്വീകരിക്കണം. സി പി എം പ്രവര്‍ത്തകര്‍ അക്രമം കാണിച്ചാല്‍ പോലീസ്‌ കാണിക്കുന്ന നിസംഗഭാവം ഉടന്‍ അവസാനിപ്പിക്കണമെന്നും ക്രിമനലുകളെ നിലക്ക്‌ നിര്‍ത്താന്‍ പോലീസ്‌ ആര്‍ജ്‌ജവത്തോടെ ഇടപെടണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. അക്രമികള്‍ തകര്‍ത്ത മിന്നാടന്‍ ബേബിയുടെ വീടും കെ.പി പ്രഭാകരന്റെ വീടും സന്ദര്‍ശിച്ചതിന്‌ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Advertisement
Monday 21 Jan 2019 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW