Thursday, May 23, 2019 Last Updated 30 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 12.35 AM

കണ്ണാടിച്ചാല്‍ അക്രമം രാഷ്‌ട്രീയവത്‌ക്കരിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമം അപലപനീയം: ബി.ജെ.പി

കൂത്തുപറമ്പ്‌: കണ്ണാടിച്ചാല്‍ അക്രമ സംഭവം രാഷ്ര്‌ടീയ സംഘര്‍ഷമാക്കാനുള്ള കോണ്‍ഗ്രസ്സ്‌ നിലപാട്‌ ശരിയല്ലെന്ന്‌ ബി.ജെ.പി പാട്യം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.സുധീര്‍. നൂറ്റാലി മുത്തപ്പ ക്ഷേത്രത്തിന്റെ ഒരു വിഭാഗം ഭാരവാഹികളും സ്‌ഥലത്തെ യുവാക്കളം തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഇരുട്ടിന്റെ മറവില്‍ ശ്രീനാരായണ മീത്തിന്റെ ലൈറ്റുകള്‍ തകര്‍ത്തത്‌ പരിസരത്തുള്ള സാമൂഹ്യ വിരുദ്ധരാണ്‌. പോലീസ്‌ അന്വേഷണം നീതിപൂര്‍വ്വമായിരിക്കണം. സംഭവത്തിന്റെ മറവില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടില്‍ അതിക്രമ നടത്തി ഭീകരാന്തരം സൃഷ്‌ടിച്ചിരിക്കുകയാണ്‌ വാതിലുകള്‍ തകര്‍ത്ത്‌ അകത്ത്‌ കയറി നിരപരാതികളെ അറസ്സ്‌ ചെയ്‌ത നടപടി പ്രതിഷേധാര്‍ഹമാണ്‌. സമാധാനം തകര്‍ക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ നടപടിയെ രാഷ്ര്‌ടീയ നേതൃത്വങ്ങള്‍ തള്ളി പറയണമെന്ന്‌ .. ബിജെപി പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെടുന്നു. ചെറുവാഞ്ചേരിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. മണ്ഡലം ജനറല്‍ സെക്രട്ടറി ധനഞ്‌ജയന്‍ അധ്യക്ഷത വഹിച്ചു. ആര്‍ വി ശശീധരന്‍, എം.പി .ജിഗീഷ്‌, പി എം രമേശന്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 21 Jan 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW