Tuesday, May 21, 2019 Last Updated 26 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 12.35 AM

പഴയങ്ങാടി ബോട്ട്‌ ടെര്‍മിനല്‍ റിവര്‍വ്യൂ പാര്‍ക്ക്‌ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

പഴയങ്ങാടി: ഉത്തര മലബാറിന്റെ ടൂറിസം മേഖലയ്‌ക്ക് പുത്തനുണര്‍വേകുന്ന മലനാട്‌ - മലബാര്‍ റിവര്‍ ക്രൂയിസം ടൂറിസം പദ്ധതിയായ സ്വദേശി ദര്‍ശന്റെ ഭാഗമായി പഴയങ്ങാടി പുഴയില്‍ നിര്‍മ്മിക്കുന്ന ബോട്ട്‌ ടെര്‍മിനലിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. ഫെബ്രുവരി 15 നകം ടെര്‍മിനലിന്റെ പ്രവൃത്തി പൂര്‍ത്തികരിക്കുമെന്ന്‌ ടി വി രാജേഷ്‌ എം എല്‍ എ അറിയിച്ചു.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്‌ ബോട്ട്‌ ടെര്‍മിനലിന്റെ നിര്‍മ്മാണം നടക്കുന്നത്‌. വിനോദ സഞ്ചാര വികസനത്തില്‍ വന്‍ കുതിപ്പിന്‌ വഴിയൊരുക്കുന്ന പദ്ധതിക്ക്‌ പഴയങ്ങാടി പുഴയിലൂടെയുള്ള ബോട്ട്‌ ഗതാഗതം സുഗമമാക്കുന്നതിനും ടൂറിസം വികസനത്തിനുമായി 3 കോടി രൂപയാണ്‌ ടൂറിസം വകുപ്പില്‍ നിന്ന്‌ അനുവദിച്ചത്‌. 100 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ബോട്ട്‌ ടെര്‍മിനലില്‍ 40 മീറ്ററില്‍ നടപ്പാതയും, 60 മീറ്ററില്‍ 4 ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. സൗരവിളക്കുകളും ഇരിപ്പിടവും ഒരുക്കും.
സഞ്ചാരികള്‍ക്ക്‌ പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം പഴയങ്ങാടി പുഴയില്‍ ബോട്ടിംഗ്‌ നടത്തുന്നതിനും ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. പഴയങ്ങാടി മുട്ടുകണ്ടിറോഡില്‍ 90 ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പഴയങ്ങാടി റിവര്‍ വ്യൂ പാര്‍ക്കിന്റെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്‌.
നൂറിലധികം പേര്‍ക്ക്‌ നില്‍ക്കാവുന്ന പബ്ലിക്‌ സ്‌പേസ്‌ വള്ളംകളി പവലിയന്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, കോഫി ഷോപ്പുകള്‍, ഹൈമാസ്‌റ്റ്, മിനി മാസ്‌റ്റ് ,ഡിസൈന്‍ വിളക്കുകള്‍, പരിസ്‌ഥിതി സൗഹൃദ ടോയ്‌ലറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പൊതുമേഖല സ്‌ഥാപനമായ സില്‍ക്കിനാണ്‌ നിര്‍മ്മാണ ചുമതല.
മലബാറിന്റെ സാംസ്‌കാരിക കലാരൂപങ്ങളായ തെയ്ം, യഒപ്പന, കോല്‍ക്കളി, പൂരക്കളി, യക്ഷഗാനം, മുതലായവ ഉള്‍പ്പെടുത്തിക്കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയും പ്രമേയാധിഷ്‌ഠിതമായ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

Ads by Google
Advertisement
Monday 21 Jan 2019 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW