Saturday, January 12, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.33 AM

നീതിപീഠങ്ങളെ മോഡി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നു: റോഷി അഗസ്‌റ്റ്യന്‍ എം.എല്‍.എ.

uploads/news/2019/01/279783/w4.jpg

കല്‍പ്പറ്റ:ഇന്ത്യയുടെ പരമോന്നത നീതിപീഠങ്ങളേയും നിയമവ്യവസ്‌ഥകളേയും മോദിഭരണം ദുര്‍ബലപ്പെടുത്തുകയാണെന്ന്‌ കേരളകോണ്‍ഗ്രസ്‌ (എം) ജനറല്‍ സെക്രട്ടറി റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. ആരോപിച്ചു. കേരള കോണ്‍ഗ്രസ്‌ (എം) പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞകാലഘട്ടങ്ങളില്‍ ഇന്ത്യഭരിച്ച പ്രധാനമന്ത്രിമാരും രാഷ്‌ട്രീയ പാര്‍ട്ടികളും ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങളുടെ പൗരാവകാശങ്ങളെ ഇത്രയധികം ദ്രോഹിച്ചിട്ടില്ല. ജില്ലാപ്രസിഡന്റ്‌ കെ.ജെ,ദേവസ്യ അധ്യക്ഷനായിരുന്നു. ടി.എസ്‌.ജോര്‍ജ്‌, ടി.എല്‍.സാബു, പി.അബ്‌ദുള്‍ സലാം, കെ.പി.ജോസഫ്‌, രാജന്‍ പൂതാടി, ജോസഫ്‌ കളപ്പുര, പി.കെ.മാധവന്‍ നായര്‍, സെബാസ്‌റ്റ്യന്‍ ചാമക്കാല, ഡെന്നി മാത്യു, കെ.വി.സണ്ണി, ഷിജോയി മാപ്ലശ്ശേരി, റാണി വര്‍ക്കി, കുര്യന്‍ ജോസഫ്‌,എല്‍.ജി.അച്ചന്‍കുഞ്ഞ്‌, പി.ടി.മത്തായി, ജോയി കൊന്നക്കല്‍, സജി കുറ്റ്യാനിമറ്റം, സി.പി.ലൂക്കോസ്‌, തങ്കച്ചന്‍ കിഴക്കേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി 28-ന്‌ വയനാട്ടില്‍ എത്തുന്ന ജോസ്‌ കെ.മാണി നയിക്കുന്ന കേരളയാത്ര വിജയിപ്പിക്കുന്നതിന്‌ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

Ads by Google
Advertisement
Saturday 12 Jan 2019 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW