Friday, June 21, 2019 Last Updated 25 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.32 AM

പാണ്ടിത്താവളത്ത്‌ ജ്യോതിദര്‍ശനത്തിന്‌ തീര്‍ഥാടകര്‍ പാടുപെടും

uploads/news/2019/01/279774/p1.jpg

ശബരിമല: മകരജ്യോതി ദര്‍ശനത്തിന്റെ പ്രധാന വ്യൂപോയിന്റായ പാണ്ടിത്താവളത്ത്‌ ഇക്കുറി തീര്‍ഥാടകര്‍ പാടുപെടും. ദര്‍ശന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി തുടങ്ങി വച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതു തന്നെ കാരണം.
പാണ്ടിത്താവളത്തേക്കുള്ള പടിക്കെട്ട്‌ തീരുന്ന ഭാഗത്തിന്‌ സമീപമുള്ള കെട്ടിടങ്ങള്‍ ജ്യോതി ദര്‍ശനത്തിന്‌ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട്‌ വര്‍ഷം മുന്‍പ്‌ പൊളിച്ചു നീക്കിയിരുന്നു. പക്ഷേ, ഇവിടം നിരപ്പാക്കില്ല. ഈ ഭാഗം നിരപ്പാക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസമാണ്‌ തുടങ്ങിയത്‌.
കെട്ടിട അവശിഷ്‌ടങ്ങള്‍ തന്നെ നിരപ്പാക്കിയിട്ടാല്‍ കോണ്‍ക്രീറ്റ്‌ കമ്പികളും മറ്റും തള്ളി നില്‍ക്കുന്ന ഇവിടെ തീര്‍ഥാടകര്‍ക്ക്‌ വിരിവ യ്‌ക്കാന്‍ കഴിയില്ല. കുടിവെള്ള സംഭരണി നിര്‍മിക്കുന്നതിനായി പൊട്ടിച്ച്‌ മാറ്റിയ പാറ ഉരക്കുഴി മുതല്‍ സന്നിധാനത്തേക്കുള്ള പാതയുടെ ഇരുവശവും കൂട്ടിയിട്ടിരിക്കുകയാണ്‌.
കൂടാതെ പാണ്ടിത്താവളത്ത്‌ മുന്‍വര്‍ഷങ്ങളില്‍ തീര്‍ഥാടകര്‍ പര്‍ണ ശാലകള്‍ ഒരുക്കിയിരുന്ന ഭാഗത്തും പൊട്ടിച്ച പാറ ഇട്ടിരിക്കുകയാണ്‌. ഇക്കുറി ഇവിടെയും തീര്‍ഥാടകര്‍ക്ക്‌ പര്‍ണശാല ഒരുക്കാന്‍ കഴിയില്ല.
പൊട്ടിച്ച പാറകള്‍ കൂട്ടിയിട്ടിരിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്‍കൂനകള്‍ നിരപ്പാക്കാത്തതും കാരണം ഇവിടെങ്ങും വിരിവയ്‌ക്കാന്‍ കഴിയില്ല. സന്നിധാനത്താകട്ടെ മകരജ്യോതി ദര്‍ശിക്കാന്‍ സൗകര്യമുള്ള വ്യൂ പോയിന്റുകളിലെ ബാരിക്കേഡ്‌ നിര്‍മാണം നടക്കുന്നതേയുള്ളൂ. വടം കെട്ടി തിരിക്കാനുള്ള ചാനല്‍ സ്‌ഥാപിച്ചു. കുടിവെള്ള വിതരണത്തിന്‌ ടാപ്പുകള്‍ സ്‌ഥാപിച്ചിട്ടില്ല. ഇക്കുറി പമ്പ ഹില്‍ ടോപ്പില്‍ ജ്യോതി ദര്‍ശനം അനുവദിക്കില്ല. അതു കൊണ്ട്‌ പമ്പയില്‍ നിന്ന്‌ പതിവായി ജ്യോതി കാണുന്നവര്‍ സന്നിധാനത്തേ ക്കെത്തുമെന്ന്‌ കരുതുന്നു. സന്നിധാനത്തും ജ്യോതി ദര്‍ശനത്തിന്‌ കഴിഞ്ഞ വര്‍ഷത്തെയത്ര സൗകര്യമില്ല. പാണ്ടിത്താവളത്ത്‌ വാട്ടര്‍ ടാങ്ക്‌ നിര്‍മാണത്തിന്‌ വേണ്ടി ഇളക്കിയിട്ട പാറക്കല്ലുകള്‍ നീക്കാത്തതിനാല്‍ വലിയ അപകട സാധ്യത നിലനില്‍ക്കുന്നു. ഇത്‌ നീക്കാനാവില്ലെന്നാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. ഈ ഭാഗത്തേക്ക്‌ ഭക്‌തരെ കടത്തി വിടാതെ വടം കെട്ടി തടയും.
ബി.എസ്‌.എന്‍.എല്‍ ഓഫീസിന്‌ എതിര്‍വശത്തുള്ള മതില്‍ കെട്ടിത്തിരിച്ച സ്‌ഥലം ഇതുവരെ വൃത്തിയാക്കിയിട്ടില്ല. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ സ്‌ഥലത്തെ അടിക്കാട്‌ വെട്ടി വൃത്തിയാക്കേണ്ടതുണ്ട്‌.

Ads by Google
Advertisement
Saturday 12 Jan 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW