Thursday, June 20, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.30 AM

അധ്യാപകനായി ഉബൈദുള്ള എം.എല്‍.എ

uploads/news/2019/01/279766/m2.jpg

മലപ്പുറം : നിയമനിര്‍മ്മാണത്തിന്റെ കാര്‍ക്കശ്യത്തില്‍ കുട്ടികള്‍ക്ക്‌ പാഠം പകര്‍ന്ന്‌ ഉബൈദുള്ള എം എല്‍ എ.മലപ്പുറം കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഏകദിന ശില്‍പ്പശാലയിലാണ്‌ എം എല്‍ എ കുട്ടികളുടെ പ്രിയ അധ്യാപകനായത്‌. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഭരണഘടനാ സംബന്ധമായ നിയമനിര്‍മ്മാണ ചട്ടങ്ങള്‍ എം എല്‍ എ വിശദീകരിച്ചത്‌. ഒരു മണിക്കൂര്‍ നേരം കുട്ടികളുമായി സംവദിച്ച അദ്ദേഹം കുഞ്ഞുമനസ്സുകളില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കി. പൊളിറ്റിക്കല്‍ സയന്‍സ്‌ വിഭാഗവും ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാര്‍ലമെന്ററി അഫയേഴ്‌സ് കേരളയും ചേര്‍ന്ന്‌ സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണ ഘടന : ശക്‌തിയും വ്യാപ്‌തിയും എന്ന ഏകദിന ശില്‍പ്പശാലയിലാണ്‌ എം എല്‍ എ അധ്യാപകനായത്‌. തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ സംബന്ധമായ അഞ്ചു വിഷയങ്ങളില്‍ കുട്ടികള്‍ സെമിനാര്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ക്വിസ്‌ മത്സരത്തില്‍ ഗവ. ബോയ്‌സ് എച്ച്‌ എസ്‌ എസ്‌ ഒന്നാം സ്‌ഥാനവും, എം എം ഇ ടി എച്ച്‌ എസ്‌ എസ്‌ രണ്ടാം സ്‌ഥാനവും നേടി.അഡ്വ. പി. കെ ഷെരീഫ്‌, ഗവേഷകനായ കൃഷ്‌ണകുമാര്‍ , എസ്‌ എസ്‌ എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. രത്നാകരന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.നഗരസഭാ വൈസ്‌ ചെയര്‍മാന്‍ പെരുമ്പള്ളി സൈതിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പിടിഎ പ്രസിഡന്റ്‌ പി.എം. ഫസല്‍,പ്രിന്‍സിപ്പല്‍ കെ.പി. ബീന, ഹെഡ്‌മിസ്‌ട്രസ്‌ സാലിജോര്‍ജ്‌ജ്, സ്‌റ്റാഫ്‌ സെക്രട്ടറി പി.എ. കുഞ്ഞാലിക്കുട്ടി, അധ്യാപക കോര്‍ഡിനേറ്റര്‍ ജെയിന്‍സിറിയക്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 12 Jan 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW