Tuesday, March 05, 2019 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.29 AM

അമിതക്കൂലി വാങ്ങിയാല്‍ ലൈസന്‍സ്‌ തെറിക്കും

uploads/news/2019/01/279755/k1.jpg

കോട്ടയം: ഓട്ടം പോകാതിരുന്നതായോ, അമിതക്കൂലി ഈടാക്കിയതായോ രേഖാമൂലം പരാതി ലഭിച്ചാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കും. പരാതിയെന്നു ശരിയെന്നു കണ്ടാല്‍ ഇത്തരം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്‌ടര്‍ പി. കെ സുധീര്‍ ബാബു പോലീസിനും ആര്‍.ടി.ഒയ്‌ക്കും നിര്‍ദേശം നല്‍കി.
റെയില്‍വേ സ്‌റ്റേഷനിലെ നിന്നുപോയ പ്രീപെയ്‌ഡ്‌ ഓട്ടോറിക്ഷാ സര്‍വീസ്‌ പുനരാരംഭിക്കാനും കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പുനരാരംഭിക്കുന്നതിനായുള്ള ആദ്യഘട്ട ചര്‍ച്ചകളാണ്‌ ഇന്നലെ നടന്നത്‌. പിന്നീട്‌, ഓട്ടോഡ്രൈവര്‍മാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ചകള്‍ നടത്തും. റെയില്‍വേ സ്‌റ്റേഷന്‍, നാഗമ്പടം എന്നിവിടങ്ങളില്‍ മുമ്പ്‌ വിജയകരമായി നടത്തിയിരുന്ന പ്രീഴപയ്‌ഡ്‌ സര്‍വീസ്‌ പിന്നീട്‌ നിര്‍ത്തലാക്കുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാരില്‍ നിന്നും അമിതക്കൂലി ഈടാക്കുന്നതായി പരാതികള്‍ പോലീസിനും ആര്‍.ടി ഓഫീസ്‌ അധികൃതര്‍ക്കും ലഭിച്ചിട്ടുണ്ട്‌. പലപ്പോഴും കുറഞ്ഞ ദൂരത്തില്‍ സഞ്ചരിക്കുന്നതിന്‌ ഡ്രൈവര്‍മാര്‍ വിസമതിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്‌.
ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം. റെയില്‍വേ സ്‌റ്റാന്റുമായി ബന്ധപ്പെട്ട വ്യവസ്‌ഥകള്‍ ലംഘിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികാരമുള്ളതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്കു റെയില്‍വേ സ്‌റ്റേഷന്‍ മാനേജര്‍ക്കു നേരിട്ടു പരാതി നല്‍കാം. 138, 182 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും പരാതികള്‍ അറിയിക്കാവും. ആര്‍.ടി.ഒ. ഓഫീസിലും യാത്രക്കാര്‍ക്ക്‌ പരാതികള്‍ നല്‍കാവുന്നതാണ്‌. യോഗത്തില്‍ എ.ഡി.എം. അലക്‌സ്‌ ജോസഫ്‌. ഡിവൈ.എസ്‌.പി. വിനോദ്‌ പിള്ള, ആര്‍ടിഒ ബാബു ജോണ്‍, റയില്‍വേ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 12 Jan 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW