Tuesday, March 12, 2019 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.28 AM

വെല്ലത്തില്‍ മാരകമായ രാസവസ്‌തു; കണ്ണൂരില്‍ വ്യാപാരികള്‍ വില്‍പന ബഹിഷ്‌കരിച്ചു

uploads/news/2019/01/279742/k3.jpg

കണ്ണൂര്‍: മധുരത്തിന്‌ ഉപയോഗിക്കുന്ന വിവിധയിനം വെല്ലങ്ങളില്‍ അതിമാരകമായ രാസവസ്‌തുക്കളുടെ അംശം കണ്ടത്തിയതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള വെല്ലത്തിന്റെ വില്‍പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചു.
മുമ്പ്‌ പലതവണ മായം കണ്ടെത്തിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തിടെ നടന്ന റെയ്‌ഡില്‍ ആരോഗ്യത്തിന്‌ ദോഷകരമാവുന്ന മാരകമായ രാസവസ്‌തുക്കളും കെമിക്കലുമാണ്‌ കണ്ടെത്തിയത്‌. തുണിയില്‍ ചായമടിക്കാന്‍ ഉപയോഗിക്കുന്ന റോദാമിന്‍ ബി, ബ്രില്യന്റ്‌ ബ്ലു, വിവിധയിനം കളറുകള്‍, സള്‍ഫ്യൂറിക്ക്‌ ആസിഡ്‌ തുടങ്ങിയവയുടെ അംശമാണ്‌ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ സ്‌ഥിരീകരിച്ചത്‌.
ഇതോടെ കണ്ണൂരിലെ വ്യാപാരികള്‍ ഒരു കാരണവശാലും ഇത്തരം വെല്ലം വില്‍ക്കില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ളതാണ്‌ മാരകമായ ഈ രാസവസ്‌തുക്കള്‍. കുടലില്‍ കാന്‍സര്‍, കരള്‍ രോഗങ്ങള്‍, കിഡ്‌നി തകര്‍ച്ച എന്നിവക്കും വഴിയൊരുക്കും.
ശബരിമല സീസണില്‍ തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങല്‍ പരശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ വെല്ലത്തില്‍ മാരകമായ രാസവസ്‌തുക്കള്‍ കണ്ടെത്തിയത്‌. വെല്ലത്തില്‍ പൂപ്പലും നിറവ്യത്യാസവുമുണ്ടാകുന്നത്‌ വ്യാപാരികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. മായം ചേര്‍ത്തത്‌ തെളിഞ്ഞാല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ഈ വെല്ലം കഴിച്ച്‌ ആരെങ്കിലും മരിച്ചാല്‍ ജീവപര്യന്തം തടവും ലഭിക്കും.

Ads by Google
Advertisement
Saturday 12 Jan 2019 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW