Saturday, January 12, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.26 AM

കുട്ടിക്കര്‍ഷകരുടെ പാടത്ത്‌ നൂറുമേനി വിളവ്‌

uploads/news/2019/01/279731/i1.jpg

രാജകുമാരി: കുട്ടിക്കര്‍ഷകരുടെ കൃത്രിമ പാടത്തെ നെല്‍ക്കൃഷിയില്‍ ഇത്തവണയും നൂറ്‌ മേനി വിളവ്‌. കുട്ടിക്കര്‍ഷകര്‍ക്കൊപ്പം നെല്ലുകൊയ്യാന്‍ കലക്‌ടര്‍ കെ. ജീവന്‍ ബാബു എത്തിയത്‌ വിളവെടുപ്പ്‌ ഉത്സവമാക്കി. പുതുതലമുറയ്‌ക്ക്‌ കൃഷിപാഠം പകര്‍ന്നു നല്‍കാനും കൃഷിയോടുള്ള താല്‍പര്യം വളര്‍ത്താനുമാണ്‌ രാജകുമാരി ഹോലിക്യൂന്‍സ്‌ യു.പി. സ്‌കൂളില്‍ കൃത്രിമ നെല്‍പാടം നിര്‍മിച്ച്‌ കൃഷി ആരംഭിച്ചത്‌.
പാടം കൃഷിക്കായി പാകപ്പെടുത്തുന്നത്‌ മുതല്‍ വിളവെടുപ്പ്‌ വരെ എല്ലാ ജോലികളും കുട്ടികളാണ്‌ ചെയ്യുന്നത്‌. ഇരുപത്തിയഞ്ച്‌ സെന്റ്‌ സ്‌ഥലത്ത്‌ പ്ലാസ്‌റ്റിക്‌ പടുതാ വിരിച്ച്‌ ഇതില്‍ പാടത്തുനിന്നുള്ള ചെളിയെത്തിച്ച്‌ നിറച്ചാണ്‌ പാടം തയാറാക്കിയിരിക്കുന്നത്‌. വെള്ളം കൃത്യമായി നിലനിര്‍ത്തുന്നതിന്‌ മോട്ടോര്‍ അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കലക്‌ടര്‍ക്കൊപ്പം പരമ്പരാഗത വേഷമണിഞ്ഞെത്തിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൊയ്‌ത്തുപാട്ടിന്റെ ഈണത്തില്‍ കറ്റകള്‍ കൊയ്‌തു.
കൊയ്‌തെടുക്കുന്ന നെല്ല്‌ അരിയാക്കി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. നെല്‍കൃഷിയ്‌ക്കൊപ്പം പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്‌. പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്‌ നിര്‍വഹിച്ചു. തുടര്‍ന്ന്‌ പരിസ്‌ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന്‌ കലക്‌ടര്‍ സ്‌കൂള്‍ അങ്കണത്തില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ആറ്റുപുറം, കൃഷി ഓഫീസര്‍ എം.എസ്‌. ജോണ്‍സണ്‍, പ്രധാന അധ്യാപിക സിസ്‌റ്റര്‍ ജെസി ജോസഫ്‌, മാനേജര്‍ ഫാ. ഫ്രാന്‍സീസ്‌ ഇടവക്കണ്ടം, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ്‌ തകയേടിയേല്‍, ഫാ. മാത്യൂ തകരപ്പള്ളില്‍, പഞ്ചായത്തംഗങ്ങളായ പി പി ജോയി, ടിസി ബിനു, പി റ്റി എ പ്രസിഡന്റ്‌ ബിജു പെരിയപള്ളില്‍, പ്രിന്‍സ്‌ ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 12 Jan 2019 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW