Friday, March 08, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 12.25 AM

ആലപ്പുഴ ബൈപ്പാസ്‌ മേയില്‍ നാടിന്‌ സമര്‍പ്പിക്കും

uploads/news/2019/01/279721/a1.jpg

ആലപ്പുഴ: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ്‌ മേയ്‌ മാസം നാടിന്‌ സമര്‍പ്പിക്കും. പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരനാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ബൈപ്പാസ്‌ മെയ്‌ 25ന്‌ മുമ്പ്‌ തുറക്കാനാണ്‌ ശ്രമമെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസിനായി പതിറ്റാണ്ടുകള്‍ മുമ്പ്‌ സ്‌ഥലം ഏറ്റെടുത്തിരുന്നെങ്കിലും 45 മീറ്റര്‍ വിതിയില്‍ ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു.
കേന്ദ്ര-സംസ്‌ഥാന സംയുക്‌ത സംരംഭമായാണ്‌ ബൈപ്പാസ്‌ നിര്‍മിച്ചിരിക്കുന്നത്‌. 348.43 കോടി രൂപയാണ്‌ നിര്‍മാണച്ചെലവ്‌. ഇതിന്റെ പകുതി വഹിച്ചത്‌ സംസ്‌ഥാനമാണ്‌.
ബൈപ്പാസില്‍ 3.2 കിലോമീറ്റര്‍ രണ്ട്‌ റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്‌ അടക്കം എലവേറ്റഡ്‌ ഹൈവേയാണ്‌. ഇതിന്റെ സ്‌പാനുകള്‍ സ്‌ഥാപിക്കാന്‍ റെയില്‍വേയുടെ അനുമതി കിട്ടാന്‍ വൈകിയതിനാലാണ്‌ നിര്‍മാണം ഒരുവര്‍ഷത്തോളം നീണ്ടതെന്ന്‌ മന്ത്രി പറഞ്ഞു.
അഞ്ച്‌ ശതമാനത്തോളം നിര്‍മാണ ജോലികളാണ്‌ ഇനി ബാക്കിയുള്ളത്‌. പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ്‌ കൊല്ലം ബൈപ്പാസിനൊപ്പം ആലപ്പുഴയുടെ ഉദ്‌ഘാടനം നടത്താനാകാത്തതെന്ന്‌ മന്ത്രി പറഞ്ഞു.
റെയില്‍വേയുടെ നേതൃത്വത്തില്‍ മാളികമുക്കില്‍ വൈദ്യുതിലൈനുകളുടെ ഉയരം കുറയ്‌ക്കുന്ന ജോലികളാണ്‌ നിലവില്‍ നടക്കുന്നത്‌. ലൈനുകളുടെ ഉയരം 5.5 മീറ്റര്‍ ഉയരത്തില്‍ നിന്ന്‌ 4.5 മീറ്ററായി കുറയ്‌ക്കുന്ന പ്രവൃത്തിയാണ്‌ പുരോഗമിക്കുന്നത്‌. ഇത്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ്‌ റെയില്‍വേയുടെ ശ്രമം. ഇതിനു ശേഷമാകും കുതിരപ്പന്തി മേല്‍പ്പാലത്തില്‍ ലൈനുകള്‍ താഴ്‌ത്തുന്ന ജോലികള്‍ ആരംഭിക്കുക.
റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചതിന്‌ പിന്നാലെയാണ്‌ റെയില്‍വേ ഇലക്‌ട്രിക്കല്‍ വിഭാഗം ലൈനുകളുടെ ഉയരം കുറയ്‌ക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചത്‌. ഇതിനു ശേഷം മേല്‍പ്പാലത്തില്‍ സ്‌ഥാപിക്കുന്നതിനുള്ള ഗര്‍ഡറുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലി കരാറുകാരുടെ നേതൃത്വത്തില്‍ നടക്കും.
ഗര്‍ഡറുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞാല്‍ സ്ലാബിട്ട്‌ ടാറിങ്ങ്‌ നടത്തിയാല്‍ ബൈപ്പാസ്‌ യാഥാര്‍ഥ്യമാകും. 2015 ഫെബ്രുവരി 11ന്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്‌. സെപ്‌റ്റംബര്‍ 2017ല്‍ പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്‌ഥ. നിര്‍മാണത്തിന്‌ കാലതാമസം നേരിട്ടതോടെ 2018 മെയ്‌ 28 ലേക്ക്‌ തീയതി നീട്ടി നല്‍കി. എന്നാല്‍ ജോലികള്‍ പിന്നെയും വൈകി. ഇതിനിടെ പ്രളയവും എത്തിയതോടെ നിര്‍മാണം നിലച്ചു.
നവംബറില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനി നല്‍കിയിരുന്ന ഉറപ്പ്‌.ഇതിനിടെ ഇനിയും തീയതി നീട്ടി നല്‍കാനാവില്ലെന്ന കര്‍ശന നിര്‍ദേശം മന്ത്രി ജി.സുധാകരന്‍ നല്‍കിയിരുന്നു. ആര്‍.ഡി.എസ്‌ പ്ര?ജക്‌ട്‌ ലിമിറ്റഡ്‌, ചെറിയാന്‍ വര്‍ക്കി ആന്‍ഡ്‌ സണ്‍സ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളാണ്‌ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്‌.
കൊമ്മാടി മുതല്‍ കളര്‍കോട്‌ വരെയാണ്‌ ബൈപ്പാസ്‌. ഇരുവശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്‌ഡ്‌ ഷോള്‍ഡറോടുകൂടിയ രണ്ടുവരി പാതയായിരിക്കും.
ബീച്ചിന്റെ സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാന്‍ 3.2 കി.മീ എലിവേറ്റഡ്‌ ഹൈവേ, 2.6 കി.മീ.സര്‍വീസ്‌ റോഡ്‌, 4.25 കി.മീ. സ്ലിപ്പ്‌ റോഡ്‌, 14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍.
കേന്ദ്ര,സംസ്‌ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടുന്ന 274 കോടി വിനിയോഗിച്ചാണ്‌ ബൈപ്പാസ്‌ പൂര്‍ത്തിയാക്കുന്നത്‌.

Ads by Google
Advertisement
Saturday 12 Jan 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW