Friday, January 11, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 01.47 AM

നരേന്ദ്ര മോഡിയെ വിരട്ടാന്‍ ശ്രമിച്ചാല്‍ പിണറായി മന്ത്രിസഭ ഉണ്ടാകില്ല: എം.ടി.രമേഷ്‌

uploads/news/2019/01/279619/t4.jpg

നെടുമങ്ങാട്‌: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോഡിയെ വിരട്ടാന്‍ ശ്രമിച്ചാല്‍ മന്ത്രിസഭ കേരളത്തില്‍ ഉണ്ടാകില്ലെന്ന്‌ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ്‌. ബിജെപി- ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകരോട്‌ പോലീസ്‌ ഏകപക്ഷീയ നിലപാട്‌ സ്വീകരിച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി നെടുമങ്ങാട്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിവൈ. എസ.്‌ പി. ഓഫീസ്‌ ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും മുഖ്യമന്ത്രിയും പാര്‍ട്ടിയും കേരളത്തില്‍ ഉണ്ടാകില്ലെന്നും 356 -ാം വകുപ്പ്‌ മോഡിയുടെ കൈവശം ഇപ്പോഴും സുരക്ഷിതമാണെന്നുള്ളത്‌ മുഖ്യമന്ത്രി ഓര്‍മ്മിക്കണമെന്നും എം ടി രമേഷ്‌ മുന്നറിയിപ്പ്‌ നല്‍കി.
ജില്ലാ സെക്രട്ടറി എം. ബാലമുരളി , സംസ്‌ഥാന സെക്രട്ടറി അഡ്വ: പത്മകുമാര്‍ ,ജില്ലാ പ്രസിഡന്റ ്‌അഡ്വ: എസ്‌.സുരേഷ്‌ , ജില്ലാ ജനറല്‍സെക്രട്ടറി. ബിജു ബി.നായര്‍, മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ പി. സൂധീര്‍, മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, മലയിന്‍കീഴ്‌ രാധാകൃഷ്‌ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പോത്തന്‍കോട്‌ ദിനേശ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 11 Jan 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW