Friday, January 11, 2019 Last Updated 29 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 11 Jan 2019 01.44 AM

നഗരത്തില്‍ ത്രീഡി സീബ്രാലൈന്‍

uploads/news/2019/01/279586/p1.jpg

പാലക്കാട്‌: തിരക്കേറിയ മോയന്‍ സ്‌കൂളിനു മുന്നിലുളള റോഡില്‍ ത്രിമാന (ത്രീ ഡി) രൂപത്തിലുളള സീബ്രാ ലൈനിലൂടെ കൗതുകത്തോടെയും ഒപ്പം പേടിയില്ലാതെയുമാണ്‌ ഇന്നലെ വിദ്യാര്‍ഥികളടക്കമുളള യാത്രക്കാര്‍ പാത മുറിച്ചു കടന്നത്‌. വളരെ ദൂരെ നിന്നു തന്നെ സീബ്രാ ലൈന്‍ ഉയര്‍ന്നു നില്‍ക്കുന്നവിധം കാണുമെന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ വേഗത കുറക്കും.
കാല്‍നടയാത്രക്കാര്‍ക്ക്‌ സുരക്ഷിതമായി റോഡ്‌ മുറിച്ചു കടക്കാം. ഗവ. മോയന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും മോയന്‍ എല്‍.പി. സ്‌്കൂളിലെയും ആയിരത്തോളം കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ്‌ ഇതു മൂലം ആശ്വാസമായത്‌. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ എന്നും ഇവിടെ തിരക്കാണ്‌. ട്രാഫിക്‌ ബോധവത്‌ക്കരണത്തിന്റെ ഭാഗമായാണ്‌ കഴിഞ്ഞ ദിവസം ജില്ലയിലെ ആദ്യത്തെ ത്രീ ഡി സീബ്രാലൈന്‍ ഇവിടെ വരച്ചത്‌.
യു.പി. ഉള്‍പ്പെടെയുളള വിദ്യാര്‍ഥികള്‍ക്ക്‌ റോഡ്‌ മുറിച്ചു കടക്കാന്‍ പുതിയ സീബ്രാ ലൈന്‍ വളരെ ഉപകാരപ്രദമാവുമെന്ന്‌ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നഗരപരിധിയിലെ എസ്‌.ബി.ഐ. ജംഗ്‌ഷന്‍, വിക്‌ടോറിയ കോളജ്‌ പരിസരം എന്നിവിടങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ സീബ്രാ ലൈന്‍ വരക്കുന്നുണ്ട്‌. പ്രധാന ജംഗ്‌ഷനുകളിലും നേരത്തെ സീബ്രാ ലൈന്‍ ഉണ്ടായിരുന്ന സ്‌ഥലങ്ങളിലും ത്രീ ഡി രൂപത്തിലായിരിക്കും ലൈന്‍ വരക്കുകയെന്ന്‌ ട്രാഫിക്‌ അധികൃതര്‍ പറഞ്ഞു. സീബ്രാ ലൈന്‍ വരച്ചിട്ടുളള സ്‌ഥലങ്ങളില്‍ ലൈനിലൂടെ പാത മുറിച്ചു കടക്കുന്നത്‌ അപകട സാധ്യത കുറക്കും.

Ads by Google
Advertisement
Friday 11 Jan 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW