Thursday, January 10, 2019 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 12.46 AM

കളമശേരിയില്‍ ട്രെയിന്‍ തടഞ്ഞു

uploads/news/2019/01/279220/2.jpg

കളമശേരി: ദേശീയ പൊതു പണിമുടക്കിന്റെ ഭാഗമായി സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കളമശേരിയില്‍ ട്രെയിന്‍ തടഞ്ഞു. ഇന്നലെ രാവിലെ എട്ടു മണിക്കെത്തിയ കോട്ടയം -നിലമ്പൂര്‍ പാസഞ്ചര്‍ ട്രയിനാണ്‌ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്‌. ഇതു മൂലം ഒരു മണിക്കൂറോളം ട്രെയിനുകള്‍ വൈകിയാണ്‌ ഓടിയത്‌.
ഉപരോധ സമരം സിഐടിയു സംസ്‌ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി. സംസ്‌ഥാന കമ്മറ്റി അംഗം ഷാജി ഇടപ്പള്ളി , എസ്‌.ടി.യു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എം എ ലത്തീഫ്‌ , എ.ഐ.ടി.യു.സി. മണ്ഡലം ട്രഷറര്‍ എസ്‌ രമേശന്‍ ,ഐ എന്‍ ടി യു സി ബ്ലോക്ക്‌ കമ്മറ്റി അംഗം ടി കെ കരിം ,സമരസമിതി കണ്‍വീനര്‍ അഡ്വ മുജീബ്‌ റഹ്‌മാന്‍ ,കെ ബി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. കളമശേരിയിലെ സമരപന്തലില്‍നിന്ന്‌ ഏഴു മണിയോടെ പ്രകടനമായാണ്‌ പ്രവര്‍ത്തകര്‍ റയില്‍വേ സ്‌റ്റേഷനിലെത്തിയത്‌.
ഉപരോധ സമരത്തിന്‌ എം എ നൗഷാദ്‌ ,കെ പി കരിം ,എം ആര്‍ രാധാകൃഷ്‌ണന്‍ ,കെ വി രവീന്ദ്രന്‍ ,ബിന്ദു മനോഹരന്‍,ഹെന്നി ബേബി ,എ എം യൂസഫ്‌ ,എം സാംബശിവന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന്‌ പ്രകടനമായി പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, സംസ്‌ഥാന കമ്മിറ്റി അംഗം എം ടി നിക്‌സണ്‍, മണ്ഡലം സെക്രട്ടറി കെ വി രവീന്ദ്രന്‍, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി പി കെ സുരേഷ്‌, സി ഐ ടി യു സംസ്‌ഥാന കമ്മിറ്റി അംഗം കെ പി ലൗലി, പി എസ്‌ അഷ്‌റഫ്‌, കൗണ്‍സിലര്‍ ബിന്ദു മനോഹരന്‍ ,ടി എ സുഗതന്‍, മുജീബ്‌ റഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 10 Jan 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW