Tuesday, June 25, 2019 Last Updated 47 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jan 2019 12.44 AM

നിലമ്പൂരില്‍ ട്രെയിന്‍ തടഞ്ഞു; മിഠായിത്തെവുവില്‍ കട തുറന്നു

uploads/news/2019/01/279201/1.jpg

നിലമ്പൂര്‍/കോഴിക്കോട്‌: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്‌ത ട്രേഡ്‌ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി സംയുക്‌തസമരസമിതി നിലമ്പൂരില്‍ ട്രെയിന്‍ തടഞ്ഞു. രാവിലെ 11.20നു നിലമ്പൂരില്‍നിന്നു ഷൊര്‍ണൂരിലേക്കു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനാണു സമരസമിതി തടഞ്ഞത്‌. ട്രെയിന്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പ്‌ കൊടികളുമായി സമരക്കാര്‍ തടയുകയായിരുന്നു. റെയില്‍വേ പോലീസെത്തി ഇവരെ അറസ്‌റ്റ് ചെയ്‌തു നീക്കി. 12 പേര്‍ക്കെതിരേ കേസെടുത്ത്‌ ജാമ്യത്തില്‍വിട്ടു. തുടര്‍ന്ന്‌ 12.50-നാണ്‌ ട്രെയിന്‍ യാത്ര പുറപ്പെട്ടത്‌.
പണിമുടക്ക്‌ ഇന്നലെ കോഴിക്കോട്‌ ജില്ലയിലും പൂര്‍ണം. പ്രധാന വാണിജ്യകേന്ദ്രമായ മിഠായിത്തെരുവില്‍ ഒരു വിഭാഗം കടകള്‍ തുറന്നു. കടകള്‍ തുറന്നെങ്കിലും സ്വകാര്യ ബസുകളും കെ.എസ്‌.ആര്‍.ടി.സിയും ഓട്ടോകളും സര്‍വീസ്‌ നടത്താത്തതു കച്ചവടമേഖലയെ സാരമായി ബാധിച്ചു.
പണിമുടക്കിന്റെ രണ്ടാംദിവസം മെഡിക്കല്‍ കോളേജിലേക്കു ബസ്‌ സര്‍വീസ്‌ നടത്തിയതു ജനത്തിന്‌ ആശ്വാസമായി. സര്‍ക്കാര്‍ ഓഫീസുകളിലും ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ പേര്‍ ജോലിക്കെത്തി. പല സ്‌ഥലങ്ങളിലും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞതിനാല്‍ ട്രെയിന്‍ സര്‍വീസിന്റെ സമയക്രമം പൂര്‍ണമായും താളംതെറ്റി.

Ads by Google
Advertisement
Thursday 10 Jan 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW