Saturday, February 23, 2019 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 29 Aug 2016 01.17 AM

2013 ലെ താല്‍ക്കാലിക തടയണ നിര്‍മാണം: ലക്ഷങ്ങള്‍ തട്ടാനുള്ള കരാറുകാരുടെ നീക്കം വിജിലന്‍സ്‌ പൊളിച്ചു

കല്‍പ്പറ്റ: ജില്ലയിലെ നദികളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചതിന്റെ മറവില്‍ ബില്ലില്‍ കൃത്രിമം കാണിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള കരാറുകാരുടെ നീക്കം വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ അധികൃതര്‍ പൊളിച്ചു. 2013ല്‍ ജില്ലയിലെ നദികളില്‍ പമ്പ്‌ ഹൗസുകള്‍ ഉള്ള സ്‌ഥലങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച്‌ ജലനിരപ്പുയര്‍ത്താന്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിച്ചിരുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ നടപടി. ഇതിനായി 10 സ്‌ഥലങ്ങളിലാണ്‌ ചാക്കുകളില്‍ മണലും മണ്ണും നിറച്ച്‌ നദികള്‍ക്ക്‌ കുറുകെ താല്‍ക്കാലിക തടയണകള്‍ തീര്‍ത്തത്‌. നദിയുടെ അരികില്‍ നിന്ന്‌ തന്നെയാണ്‌ മണലും മണ്ണും എടുത്ത്‌ ചാക്കിലാക്കി തടയണ നിര്‍മിച്ചത്‌. എന്നാല്‍ മണലിനും മണ്ണിനുമായി പണം ചെലവാക്കേണ്ടി വന്നുവെന്ന്‌ കാണിച്ച്‌ കരാറുകാര്‍ അഞ്ചുലക്ഷത്തില്‍ പരം രൂപയുടെ ബില്ല്‌ വാട്ടര്‍ അഥോറിറ്റിക്ക്‌ സമര്‍പ്പിക്കുകയായിരുന്നു. ബത്തേരി വാട്ടര്‍ അഥോറിറ്റിയിലെ പി.എച്ച്‌. ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറാണ്‌ താല്‍ക്കാലിക തടയണ നിര്‍മാണത്തിനുള്ള ഷോര്‍ട്ട്‌ ടെന്‍ഡര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നത്‌. മണ്ണും മണലും വേറെ സ്‌ഥലത്തുനിന്നു കൊണ്ടു വന്നുവെന്നാണ്‌ രേഖകളില്‍ കാണിച്ചത്‌. ഇതിനിടെ മീനങ്ങാടി വിജിലന്‍സ്‌ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ കള്ളിവെളിച്ചത്തായത്‌. 5,81,954 രൂപയാണ്‌ ഈയിനത്തില്‍ കരാറുകാര്‍ ബില്‍ സമര്‍പ്പിച്ചത്‌. ഇത്രയും തുക കൈമാറരുതെന്ന്‌ ആവശ്യപ്പെട്ട വിജിലന്‍സ്‌, ക്രമക്കേടിന്‌ കൂട്ടു നിന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിക്ക്‌ വാട്ടര്‍ അഥോറിറ്റിയോട്‌ ശിപാര്‍ശ ചെയ്ുകയയും ചെയ്‌തു.
മിന്നല്‍ പരിശോധനയുടെ റിപ്പോര്‍ട്ട്‌ 2013 ഡിസംബര്‍ 20നാണ്‌ വിജിലന്‍സ്‌ മേലധികാരികള്‍ക്ക്‌ നല്‍കിയത്‌. ഇതില്‍ ഓരോ താല്‍ക്കാലിക തടയണയുടെ പേരും അവക്കു വേണ്ടി മണ്ണും മണലും വിലകൊടുത്തു വാങ്ങിയെന്ന്‌ പറഞ്ഞ്‌ അധികമായി സമര്‍പ്പിച്ച തുകയും സൂചിപ്പിച്ചിരുന്നു. കോട്ടൂര്‍-21,492.24 രൂപ, മൂപ്പൈനാട്‌-43,520.40, മുത്തങ്ങ-90562.08,, മലക്കാട്‌-20,562, കുട്ടിരായിന്‍പാലം -18,190.48, ഇരുമ്പുപാലം- 25,872, പൊഴതന-56,302.40, മുള്ളന്‍കൊല്ലി- 80,776.08, പാല്‍വെളിച്ചം-21,413.60, കൂടല്‍ക്കടവ്‌-1,02,872 എന്നിങ്ങനെയാണ്‌ കരാറുകാര്‍ ബില്ല്‌ സമര്‍പ്പിച്ചിരുന്നത്‌. വിജിലന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ഈ തുക കരാറുകാരില്‍ നിന്ന്‌ വാട്ടര്‍ അഥോറിറ്റി തിരിച്ചു പിടിച്ചു. അധികമായി തുക തട്ടിയെടുക്കാന്‍ ഉദ്യോഗസ്‌ഥ- കരാര്‍ ലോബി നീക്കം നടത്തിയെന്നാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്‌ഥരായ 12 പേര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ്‌ ശിപാര്‍ശ നല്‍കിയിരുന്നു. ഇതു പ്രകാരം വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്‌ഥരില്‍ നിന്നും വിശദീകരണം ആരാഞ്ഞു. അധിക തുക തിരിച്ചു പിടിച്ച ശേഷമാണ്‌ തടയണ നിര്‍മാണത്തിന്റെ തുക കരാറുകാര്‍ക്ക്‌ കൈമാറിയതെന്നും സര്‍ക്കാരിനു നഷ്‌ടമുണ്ടായിട്ടില്ലെന്നും വിജിലന്‍സിന്റെ ആരോപണം ശരിയല്ലെന്നുമാണ്‌ ഉദ്യോഗസ്‌ഥര്‍ മറുപടി നല്‍കിയത്‌. ഇതും, തടയണ നിര്‍മാണം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്നു പരാതികള്‍ ഉയര്‍ന്നിരുന്നില്ലെന്ന വാദവും പരിഗണിച്ച്‌ വാട്ടര്‍ അഥോറിറ്റി മാനേജിംഗ്‌ ഡയറക്‌ടര്‍ അടുത്തിടെ ഉദ്യോഗസ്‌ഥരെ കുറ്റവിമുക്‌തരാക്കുകയാണുണ്ടായത്‌.

Ads by Google
Advertisement
Monday 29 Aug 2016 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW