Monday, February 11, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.15 AM

വിഴിഞ്ഞം മുഹിയ്യിദ്ദീന്‍ പള്ളി ഉറൂസിനു എട്ടിന്‌ കൊടിയേറും

uploads/news/2018/12/270271/3.jpg

വിഴിഞ്ഞം: മുഹിയ്യിദ്ദീന്‍ പള്ളി ഉറൂസിന്‌ (ചന്ദനക്കുടം) എട്ടിന്‌ കൊടിയേറും. വൈകിട്ട്‌ നാലിന്‌ മുഹിയ്യിദ്ദീന്‍ പള്ളിയില്‍ നിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര ഹാര്‍ബര്‍, ഠൗന്‍ഷിപ്പ്‌, ആഴാകുളം, തിയറ്റര്‍ ജംഗ്‌ഷന്‍, വിഴിഞ്ഞം ജംഗ്‌ഷന്‍ വഴി പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്നതോടെ ജമാഅത്ത്‌ പ്രസിഡന്റ്‌ എന്‍. നൂഹക്കണ്ണ്‌ കെടിയേറ്റ്‌ കര്‍മ്മം നിര്‍വഹിക്കും.
ഏഴിന്‌ നടക്കുന്ന സമൂഹ പ്രാര്‍ത്ഥനക്ക്‌ അസയിദ്‌ മഹമൂദ്‌ സഫ്വാന്‍ തങ്ങള്‍ അല്‍ബുഖാരി അല്‍ ജലാലി നേതൃത്വം നല്‍കും.
തുടര്‍ന്ന്‌ 8 ന്‌ റാത്തീബ്‌, 8.30 ന്‌ ദഫമുട്ട്‌, 9.30 മുതല്‍ സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ബുര്‍ദ ആന്‍ഡ്‌ ഇശല്‍ വിരുന്ന്‌. ഒന്‍പതു മുതല്‍ 17 വരെ എല്ലാ ദിവസവും മൌലിദും മതപ്രഭാഷണ പരമ്പരയും നടക്കും. ഒന്‍പതിന്‌ സെയ്യിദ്‌ ഹസ്‌ബുള്ള ബാഫഖി തങ്ങളും 10 ന്‌ മൗലവി മുഹമ്മദ്‌ റിയാസ്‌ അലി ഹുദവിയും 11 ന്‌ മൗലവി അബു റബീഅ്‌ സദറത്തുള്ള ബാഖവിയും 12 ന്‌ മൗലവി സ്വാലിഹ്‌ ഹുദവിയും 13 ന്‌ മൗലവി അബൂബക്കര്‍ ഹുദവിയും 14 ന്‌ അല്‍ഹാഫിള്‌ നിസാമുദ്ദീന്‍ അസ്‌ഹരി അല്‍ഖാസിമിയും 15 ന്‌ യുവ പണ്ഡിതനും 16 കാരനുമായ അല്‍ഹാഫിള്‌ സഫ്വാന്‍ അഹമ്മദും 16 ന്‌ മൌലവി അബ്‌ദുല്‍ വഹാബ്‌ നഈമ്യും 17 ന്‌ രാത്രി 9 ന്‌ മൗലവി നൗഫല്‍ സഖാഫിയും പ്രബാഷണം നടത്തും.
രാത്രി 12 ന്‌ ബുര്‍ദ ആന്‍ഡ്‌ ഖവാലി ഇശല്‍. 18 ന്‌ രാവിലെ 10 മുതല്‍ ചന്ദനക്കുട പരിപാടികള്‍, രാത്രി 7 ന്‌ റാത്തീബ്‌, 8 ന്‌ ദഫമുട്ട്‌, 9 ന്‌ അല്‍ഹാഫിള്‌ ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരത്തിന്റെ പ്രഭാഷണം.12 ന്‌ ബുര്‍ദ ഖവാലി, മുഹിയ്യിദ്ദീന്‍ മാല - നഅത്ത്‌ ശരീഫ്‌. 19 ന്‌ പുലര്‍ച്ചെ മൂന്നിന്‌ പട്ടണ പ്രദക്ഷിണം. തുടര്‍ന്ന്‌ ജമാഅത്ത്‌ ചീഫ്‌ ഇമാം മൌലവി മുഹമ്മദ്‌ റിയാസ്‌ അലി ഹുദവിയുടെ നേതൃത്വത്തില്‍ മൌലിദ്‌ പാരായണത്തിനും പ്രത്യേക പ്രാര്‍ത്ഥനക്കും ശേഷം അന്നദാനത്തോട്‌ കൂടി ഉറൂസ്‌ സമാപിക്കും. ഉറൂസിനോട്‌ അനുബന്ധിച്ച്‌ എട്ടുമുതല്‍ 19 വരെ ജില്ലയിലെ വിവിധ കെ.എസ്‌ ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന്‌ മുഹിയ്യിദ്ദീന്‍ പള്ളിയിലേക്ക്‌ പ്രത്യേക ബസ്‌ സര്‍വീസ്‌ ഉണ്ടായിരിക്കും.

Ads by Google
Advertisement
Thursday 06 Dec 2018 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW