Thursday, December 06, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.12 AM

തീര്‍ഥാടകരില്‍നിന്ന്‌ ലഭിക്കുന്നത്‌ മികച്ച പ്രതികരണമെന്ന്‌

uploads/news/2018/12/270259/1.jpg

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാകരില്‍നിന്നും മികച്ച സഹകരണമാണ്‌ ലഭിക്കുന്നതെന്ന്‌ ദേവസ്വംബോര്‍ഡംഗം കെ.പി. ശങ്കരദാസ്‌ പറഞ്ഞു. സുഖദര്‍ശനം ലഭിച്ച തീര്‍ത്ഥാടകര്‍ മടങ്ങിയെത്തി അവരുടെ പ്രദേശങ്ങളില്‍ നല്‍കിയ സന്ദേശങ്ങളിലൂടെ കഴിഞ്ഞദിവസങ്ങളില്‍ നിന്നും തീര്‍ത്ഥാടകരുടെ വരവില്‍ വന്‍വര്‍ധവനവുണ്ടായി. ഡിസംബര്‍ നാലിന്‌ മാത്രം 80,000ല്‍ അധികം തീര്‍ത്ഥാടകരാണ്‌ ദര്‍ശനത്തിനെത്തിയത്‌.
വിരിവെയ്‌ക്കുന്നതിന്‌ സന്നിധാനത്ത്‌ വിപുലമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നെയ്യഭിഷേകത്തിനായി സന്നിധാനത്ത്‌ തങ്ങേണ്ട ഭക്‌തര്‍ക്ക്‌ ഗസ്‌റ്റ്‌ഹൗസുകളില്‍ മുറികള്‍ അനുവദിക്കുന്നുണ്ട്‌. സന്നിധാനത്തെ അന്നദാനമണ്ഡപത്തില്‍ 24 മണിക്കൂറും അന്നദാനം ഒരക്കിയിട്ടുണ്ടെന്നും അപ്പം-അരവണ കൗണ്ടറുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബേസ്‌ക്യാമ്പായ നിലയ്‌ക്കലില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ കുടിവെള്ളം, വിരിവെയ്‌ക്കാനുള്ള സൗകര്യം, ശൗചാലയങ്ങള്‍, പാര്‍ക്കിങ്‌ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്‌. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലും പരമാവധി അടിസ്‌ഥാനസൗകര്യങ്ങള്‍ പുനസ്‌ഥാപിച്ചു. തീര്‍ത്ഥാടക സൗഹൃദമായ അന്തരീക്ഷമാണ്‌ സന്നിധാനത്തും പരിസരത്തും നിലനില്‍ക്കൂന്നത്‌. കാനനക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്തുന്നതിന്‌ എല്ലാ തീര്‍ത്ഥാടകരും ഇരുമുടിക്കെട്ടില്‍ ഉള്‍പ്പടെ പ്ലാസ്‌റ്റിക്‌ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Ads by Google
Advertisement
Thursday 06 Dec 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW