Thursday, December 06, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.06 AM

കാഴ്‌ച്ചയില്ലാത്ത വിദ്യര്‍ഥിക്കു മര്‍ദനം;പോലീസ്‌ കേസെടുക്കുന്നില്ലെന്നു ആക്ഷേപം

uploads/news/2018/12/270237/1.jpg

ഏറ്റുമാനൂര്‍: ഐ.ടി.ഐയിലെ അന്ധവിദ്യാര്‍ഥിക്ക്‌ എസ്‌.എഫ്‌്.ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റിട്ട്‌ അഞ്ചു ദിവസംകഴിഞ്ഞിട്ടും പോലീസ്‌ കേസെടുക്കുന്നില്ലെന്ന്‌ ആക്ഷേപം. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ഒന്നാം വര്‍ഷ പ്ലംബര്‍ വിദ്യാര്‍ഥിയായ വിഷ്‌ണുവിനെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നു. വിഷ്‌ണുവിന്‌ അറുപതു ശതമാനം കാഴ്‌ച നഷ്‌ടപ്പെട്ടയാളാണ്‌.
അക്രമം നടത്തിയവര്‍ ഒട്ടേറെ കേസിലെ പ്രതികളാണ്‌. . സംഭവം കഴിഞ്ഞിട്ട്‌ അഞ്ചു ദിവസം കഴിഞ്ഞിട്ടും ആക്രമണകാരികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്‌ തയ്യാറായിട്ടില്ല.
ആക്രമണത്തില്‍ പങ്കുള്ള എസ്‌.എഫ്‌.ഐക്കാരെ അറസ്‌റ്റ്‌ ചെയ്യുക, നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന എസ്‌എഫ്‌ഐക്കാരെ പുറത്താക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു എ.ബി.വി.പി ജില്ലാ പ്രസിഡന്റ്‌ കെ.എന്‍.ഹരികൃഷ്‌ണന്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 06 Dec 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW