Thursday, December 06, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.03 AM

ശാസ്‌താംകോട്ട തടാകസംരക്ഷണം:കല്ലടയാറ്റിലെ പദ്ധതി ജലരേഖയായി

uploads/news/2018/12/270221/1.jpg

ശാസ്‌താംകോട്ട: ശാസ്‌താംകോട്ട ശുദ്ധജല തടാകസംരക്ഷണത്തിന്റെ ഭാഗമായി കല്ലടയാറ്റില്‍ നിന്നുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ശുദ്ധജല തടാകത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വരള്‍ച്ച നേരിട്ട 2013ല്‍ നടന്ന ജനകീയ സമരങ്ങളെ തുടര്‍ന്നാണു ജലചൂഷണം ഒഴിവാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ബദല്‍ പദ്ധതിക്കു രൂപം കൊടുത്തത്‌.
കൊല്ലം നഗരത്തിന്‌ ഉള്‍പ്പടെ നാല്‌ കോടി ലിറ്ററോളം വെള്ളമാണു തടാകത്തില്‍ നിന്നും ഇപ്പോള്‍ പ്രതിദിനം പമ്പ്‌ ചെയ്യുന്നത്‌.
ഇത്‌ ഒഴിവാക്കാന്‍ കൊല്ലം നഗരത്തിലേക്ക്‌ കല്ലടയാറ്റില്‍ നിന്ന്‌ കുടിവെള്ളം എത്തിക്കാനായിരുന്നു പദ്ധതി.
ഇതിനായി പടിഞ്ഞാറെ കല്ലട കടപുഴ ഭാഗത്തു കല്ലടയാറിന്‌ കുറുകെ റഗുലേറ്റര്‍ സ്‌ഥപിച്ച്‌ വെള്ളം തടഞ്ഞുനിര്‍ത്തി പ്രത്യേക ടണലുകള്‍ വഴി ശാസ്‌താംകോട്ടയിലെ കേന്ദ്രത്തില്‍ എത്തിച്ച്‌ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി.
റഗുലേറ്റര്‍ സ്‌ഥാപിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്‌ 19 കോടിയും ശാസ്‌താംകോട്ടയിലെ ശുദ്ധികരണ കേന്ദ്രത്തിലേക്ക്‌ വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ സ്‌ഥാപിക്കാനും പമ്പ്‌ ഹൗസ്‌ നിര്‍മാണത്തിനുമായി ജലവിഭവ വകുപ്പിന്‌ 14.5 കോടി രൂപയുമായിരുന്നു അനുവദിച്ചത്‌.
കടപുഴ ഭാഗത്തു നിര്‍മിക്കുന്ന റഗുലേറ്ററിനെ റിസര്‍വയറാക്കി മാറ്റി പൗണ്‌ മുക്കിന്‌ സമീപം കിണര്‍ കുഴിച്ച്‌ ഇവിടെ നിന്നായിരുന്നു ജലം പമ്പ്‌ ചെയ്‌തെടുക്കേണ്ടത്‌.
ഇങ്ങനെ എടുക്കുന്ന ജലം തടാകത്തിനടിയിലൂടെ പ്രത്യേക ടണലുകള്‍ സ്‌ഥാപിച്ചു തടാകത്തിനരികിലെ ശുദ്ധീകരണ പ്ലാന്റില്‍ എത്തിക്കേണ്ടത്‌. തടാകത്തിനടിയിലൂടെയുള്ള ടണലുകള്‍ ഡി.ബി കോളജിന്‌ പിന്നിലാണ്‌ അവസാനിക്കുന്നത്‌.
ഇവിടെ നിന്ന്‌ ശാസ്‌താംകോട്ട ജംഗ്‌ഷന്‌ പടിഞ്ഞാറുള്ള ശുദ്ധീകരണ കേന്ദ്രത്തിലേക്ക്‌ മണ്ണിനടിയിലൂടെ കൂറ്റന്‍ പൈപ്പുകള്‍ സ്‌ഥാപിക്കുന്ന നിര്‍മാണമാണു പാതിവഴിയില്‍ ഉപേക്ഷിച്ചത്‌.
സ്‌റ്റോറേജ്‌ കിണര്‍ നിര്‍മിക്കേണ്ട സ്‌ഥലത്തെ സ്വകാര്യ വ്യക്‌തി നല്‍കിയ കേസിന്റെ പേരു പറഞ്ഞായിരുന്നു പൈപ്പിടീല്‍ 2016 ഡിസംബറില്‍ നിര്‍ത്തിവച്ചത്‌.
ജല അതോറിറ്റി കൊല്ലം പ്രോജക്‌റ്റ് ഡിവിഷനില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ സ്വകാര്യ വ്യക്‌തി നല്‍കിയ കേസാണ്‌ പൈപ്പിടീല്‍ നിര്‍ത്താന്‍ കാരണമായി പറയുന്നത്‌.
ആറ്‌ കോടി രൂപ ചെലവാക്കി പൈപ്പ്‌ വാങ്ങുകയും 693 ലക്ഷം രൂപ ചെലവിടുകയും ചെയ്‌ത ശേഷം 22 മാസം മുമ്പുണ്ടായ കേസിന്റെ പേരില്‍ പൈപ്പിടല്‍ നിര്‍ത്തിയതു നീതികരിക്കാനാകില്ലെന്ന പരാതി ശക്‌തമാണ്‌.
തടാകത്തില്‍ ഇടേണ്ട വിലയേറിയ 930 മീറ്റര്‍ ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ പൈപ്പും ബാക്കിയുള്ള 800 എം.എം എം.എസ്‌ പൈപ്പുകളും കായല്‍ ബണ്ട്‌ ഭാഗത്തു കാടുകയറി നശിക്കുന്നു.
കല്ലടയാറ്റില്‍ റഗുലേറ്റര്‍ നിര്‍മിച്ചാല്‍ മണ്‍റോത്തുരുത്തിന്റെ സ്വാഭാവികഘടന വീണ്ടും താറുമാറാകുമെന്ന പരാതിയുമായി മണ്‍റോതുരുത്തു പഞ്ചായത്തും പരിസ്‌ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
തടാകസംരക്ഷണത്തിന്റെ ഭാഗമായി മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച ബദല്‍ കുടിവെള്ള പദ്ധതി നിര്‍ത്തിവച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മുഖ്യമന്ത്രിക്കു തടാകസംരക്ഷണ സമിതി പരാതി നല്‍കി.

Ads by Google
Advertisement
Thursday 06 Dec 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW