Thursday, December 06, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 01.01 AM

പിണറായിയേയും കടകംപള്ളിയേയും പോലുള്ളവരെ അറസ്‌റ്റ് ചെയ്യണം: അഡ്വ.കെ.പി.പ്രകാശ്‌ ബാബു

uploads/news/2018/12/270212/1.jpg

കാസര്‍ഗോഡ്‌: കേരള പോലീസ്‌ നിയമം നടപ്പിലാക്കുകയാണെങ്കില്‍ നിരവധി കേസുകളില്‍ വാറണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പോലുള്ളവരെയാണ്‌ ഡിജിപി ആദ്യം അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കേണ്ടതെന്ന്‌ യുവമോര്‍ച്ച സംസ്‌ഥാന പ്രസിഡണ്ട്‌ അഡ്വ.കെ.പി.പ്രകാശ്‌ ബാബു പറഞ്ഞു. ബിജെപി ജില്ലാ നേതൃ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാറണ്ട്‌ പ്രതി പിണറായി മുഖ്യമന്ത്രിയായി തുടരുന്നത്‌ ജനാധിപത്യത്തിന്‌ തന്നെ നാണക്കേടാണ്‌. പ്രോഡക്ഷന്‍ വാറണ്ട്‌ പോലുമില്ലാത്ത കെ.സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത പോലീസ്‌ നിരവധി വാറണ്ടുകളുള്ള സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ഇല്ലാതാക്കമെന്നത്‌ ഇടതുമുന്നണിയുടെ വ്യാമോഹം മാത്രമാണ്‌. മുമ്പ്‌ ഒരിക്കലും ദര്‍ശിക്കാത്ത സമാനതകളില്ലാത്ത രാഷ്ര്‌ടീയ സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ്‌ കേരളം കടന്നുപോകുന്നത്‌. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കള്ളക്കേസുകള്‍ ചുമത്തി സിപിഎം സംസ്‌ഥാന ഭരണ സ്വാധീനമുപയോഗിച്ച്‌ ഇല്ലായ്‌മ ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. പിണറായി വിജയന്‍ നുണ പറയുന്നവരുടെ രാജാവായി മാറിയിരിക്കുകയാണ്‌. സംസ്‌ഥാനത്ത്‌ ബിജെപിക്ക്‌ രാഷ്ര്‌ടീയപരമായി പക്വതയും പാകതയും വന്നുവെന്നതിന്റെ തെളിവാണ്‌ സംഘപരിവാര്‍ പ്രസ്‌ഥാനങ്ങള്‍ക്ക്‌ നേരെ നടക്കുന്ന ഈ ഒറ്റതിരിഞ്ഞുള്ള അക്രമണങ്ങള്‍ കാണിക്കുന്നത്‌. ശബരിമലയില്‍ നൂറ്റാണ്ടുകളായി പിന്തുടരു ആചാരാനുഷ്‌ടാനങ്ങള്‍ ലംഘിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനവികാരം ശക്‌തമാക്കണമെന്ന്‌ പ്രകാശ്‌ ബാബു കൂട്ടിച്ചേര്‍ത്തു.ബിജെപി ജില്ലാ പ്രസിഡണ്ട്‌ അഡ്വ.കെ.ശ്രീകാന്ത്‌ അദ്ധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Thursday 06 Dec 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW