Thursday, December 06, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.57 AM

കണ്ണുരില്‍ നിന്ന്‌ തലസ്‌ഥാനത്തേക്ക്‌ പോവുന്ന ഗോ എയറില്‍ മട്ടന്നൂര്‍ നഗരസഭ മുന്‍ ജീവനക്കാര്‍ അടക്കം അഞ്ച്‌ പേര്‍ ആദ്യ യാത്രക്കാര്‍

uploads/news/2018/12/270199/1.jpg

മട്ടന്നൂര്‍: കണ്ണുരില്‍ നിന്ന്‌ തിരുവന്തപുരത്തെക്ക്‌ പോവുന്ന ഗോ എയറിന്റെ ആദ്യ വിമാനത്തിന്‍ യാത്രക്കാരായി മട്ടന്നു ര്‍ നഗരസഭയില്‍ ജോലി ചെയ്‌തവരും ഇപ്പോള്‍ ജോലി ചെയ്യുന്ന 5 പേര്‍ ആദ്യ യാത്രയില്‍ സ്‌ഥാനം പിടിച്ചു.
നഗരസഭയിലെ മുന്‍ നഗരസഭ സൂപ്രണ്ട്‌ കെ.ശശി ന്ദ്രന്‍ അടക്കം അഞ്ച്‌ പേരാണ്‌ യാത്ര ചെയ്യന്നത്‌ .കണ്ണുരില്‍ നിന്ന്‌ഇക്കണോമിക്ലാസില്‍ യാത്ര ചെയ്യാന്‍ 3400 രുപയോളമാണ്‌ ചാര്‍ജ്‌. ആദ്യന്തര സര്‍വീസിന്റെ ഭാഗമായി ബെംഗളരുവില്‍ നിന്നു രാവിലെ 11.20നു പുറപ്പെട്ട്‌ 12.20നു കണ്ണുരില്‍ എത്തി ചേരുന്ന വിമാനം വെകിട്ട്‌ 3നും കണ്ണുരില്‍ നിന്ന്‌ പുറപ്പെട്ട 4.15ന്‌ തിരുവനന്തപുരത്ത്‌ എത്തിചേരും.
ബെംഗളുരുവില്‍ നിന്ന്‌ ഇക്കണോമി ക്ലാസില്‍ 1500 രൂപയ്‌ക്കടുത്തും
ബിസിനസ്‌ ക്ലാസിര്‍ 2000 രുപയ്‌ക്കടുത്തുമായിരുന്നു ടിക്കറ്റ്‌ ബുക്കിങ്‌ തുടണിയത്‌. വരും ദിവസങ്ങളില്‍ഡല്‍ഹി, ഹൈദരാബാദ്‌, മുംബൈ, നാഗ്‌പൂര്‍, പുണെ, തിരുവനന്തപുരം എന്നിവിടഞളിലേക്കും ബുക്കിങ്ങിനുള്ള ക്രമീകരണം ഗോ എയര്‍ തുടങ്ങിയിട്ടുണ്ട്‌.
ഇന്‍ഡിഗോ വിമാനവും കണ്ണുരില്‍ നിന്ന്‌ ജനവരിയില്‍ സര്‍വീസ്‌ ആരംഭിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. ഉദ്‌ഘാടന ദിവസമായ ഡിസംബര്‍ 9 ന്‌ ആദ്യ ദിനം തന്നെ ഗോ എയര്‍ ആഭ്യന്തര സര്‍വീസ്‌ തുടങ്ങും.
9ന്‌ രാവിലെ 10 മണിക്ക്‌ കണ്ണുരില്‍ നിന്നും ആദ്യ വിമാനം അബുദാബിലേക്ക്‌ യാണ്‌ പറന്ന്‌ ഉയരുക ഇതിന്റെ ഫ്‌ലാഗ്‌ ഓഫ്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമായനമന്ത്രി സുരേഷ്‌ പ്രഭു ചേര്‍ന്ന്‌ നടത്തും. ഇതിന്‌ ശേഷമാണ്‌ ഗോഎയര്‍ ആദ്യന്തര സര്‍വീസ്‌ ആരംഭിക്കുക.

കെ.പി.അനില്‍കുമാര്‍

Ads by Google
Advertisement
Thursday 06 Dec 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW