Thursday, December 06, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.50 AM

കലയുടെ മഹാമേളയ്‌ക്ക്‌ നാളെ കൊടിയേറ്റ്‌;ഒരുക്കം പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടം

uploads/news/2018/12/270180/1.jpg

59-ാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ നാളെ തിരിതെളിയാനിരിക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടം. ചൊവ്വാഴ്‌ച വൈകിട്ട്‌ അപ്രതീക്ഷിതമായി ഉണ്ടായ മഴ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചു.
ഇതോടെ ഒന്നാം വേദിയില്‍ ഉള്‍പ്പെടെയുണ്ടായ അസൗകര്യങ്ങള്‍ മത്സരാര്‍ഥികളെയും ആസ്വാദകരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുമെന്ന്‌ ആശങ്ക. ലിയോ തേര്‍ട്ടീന്‍ത്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്‌ ഒന്നാം വേദിയായി നിശ്‌ചയിച്ചിട്ടുള്ളത്‌. പ്രധാന നൃത്ത മത്സരങ്ങളൊക്കെ അരങ്ങേറുന്നത്‌ ഇവിടെയാണ്‌. അവസാന ഘട്ടത്തില്‍ തീരുമാനിച്ച മൂവായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിര്‍മാണം ഇന്ന്‌ വൈകിട്ടോടെയേ പൂര്‍ത്തിയാകൂ.
മത്സരങ്ങള്‍ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ നടത്താനാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ 500 പേര്‍ക്ക്‌ പോലും ഇരുന്ന്‌ കാണാന്‍ സൗകര്യമില്ലെന്ന കാരണത്താലാണ്‌ ഇതിന്‌ പകരം ലിയോതെര്‍ട്ടീന്‍ത്‌് സ്‌കൂള്‍ അങ്കണത്തില്‍ പ്രധാനവേദിക്ക്‌ പന്തല്‍ നിര്‍മിക്കാന്‍ നടപടിയായത്‌. കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയില്‍ പന്തല്‍ നില്‍ക്കുന്ന സ്‌കൂള്‍ അങ്കണം വെള്ളക്കെട്ടിലായി.
പരിമിത സൗകര്യങ്ങള്‍ക്കിടയില്‍ കൂറ്റന്‍പന്തല്‍ ഉയര്‍ന്നതോടെ ഒന്നാം വേദിയിലെത്തുന്ന മത്സരാര്‍ഥികളും ആസ്വാദകരും നിന്ന്‌ തിരിയാനിടമില്ലാതെ വട്ടം കറങ്ങേണ്ട സ്‌ഥിതിയിലാണ്‌.
ഇവിടെയാണ്‌ മീഡിയാപവലിയനും മീഡിയാ സെന്ററും തയാറാക്കിയിരിക്കുന്നത്‌. സ്‌കൂളിന്‌ മുന്‍വശത്തെ ദേശീയപാതയോട്‌ ചേര്‍ന്നുള്ള ഇടുങ്ങിയ റോഡില്‍ രാപകല്‍ വാഹനങ്ങള്‍ നിരനിരയായെത്തുന്നത്‌ റോഡ്‌ മുറിച്ചുകടക്കലും കാല്‍നടയാത്രയുമെല്ലാം ബുദ്ധിമുട്ടാക്കും.
സാധാരണ ദിവസങ്ങളില്‍ പോലും ഇതിലൂടെയുള്ള കാല്‍നടയാത്ര അപകടം പിടിച്ചതാണെന്നിരിക്കെ, ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വന്നുചേരുന്ന കലോത്സവ നാളുകളില്‍ ദുരിതം വര്‍ധിച്ചേക്കും. ഇത്‌ കണക്കിലെടുത്ത്‌ വന്‍പോലീസ്‌ സന്നാഹവും ഇവിടെ ഒരുക്കുന്നുണ്ട്‌.

Ads by Google
Advertisement
Thursday 06 Dec 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW