Thursday, December 06, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.29 AM

എച്ച്‌ വണ്‍ എന്‍ വണ്‍ കൂടുതല്‍പേര്‍ക്ക്‌ രോഗലക്ഷണം ആശങ്ക ഒഴിയുന്നില്ല

uploads/news/2018/12/270156/2.jpg

പാലക്കാട്‌: ജില്ലയില്‍ കഴിഞ്ഞ മാസം എച്ച്‌ വണ്‍ എന്‍ വണ്‍ സ്‌ഥിരീകരിച്ചത്‌ 13 പേര്‍ക്ക്‌. രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്‌ 40 പേര്‍. തമിഴ്‌നാട്ടില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പടരുന്ന സാഹചര്യത്തിലാണ്‌ ജില്ലയിലും രോഗം പടരുന്നതെന്ന്‌ ജില്ലാ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. കാരാകുറുശ്ശി, പെരുങ്ങോട്ടുകുറുശ്ശി, കല്ലടിക്കോട്‌ പ്രദേശങ്ങളിലാണ്‌ രോഗം കൂടുതലായി കാണുന്നത്‌.
ഇന്‍ഫ്‌ളുവന്‍സ വൈറസ്‌ മൂലം ഉണ്ടാകുന്ന പനി വായുവിലൂടെയാണ്‌ പകരുന്നത്‌. ജില്ലയില്‍ കാറ്റ്‌ കാലമായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ജലദോഷ പനി നിസാരമായി തള്ളിക്കളയരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പനിയോ മറ്റ്‌ രോഗലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്‌ടറുടെ സേവനം തേടണം. ജില്ലയില്‍ നിന്ന്‌ അന്യസംസ്‌ഥാനത്തേക്ക്‌ പോകുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്‌ഥരും പ്രത്യേകം ശ്രദ്ധിക്കണം. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവയാണ്‌ എച്ച്‌ വണ്‍ എന്‍ വണ്‍ പനിയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണം കണ്ടാല്‍ പൂര്‍ണമായി വിശ്രമിക്കുക. രോഗശമനത്തിന്‌ ഇളം ചൂടുള്ളതും പോഷകഗുണമുള്ളതുമായ കഞ്ഞിവെള്ളം പോലുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക്‌ എന്നിവ തൂവാല ഉപയോഗിച്ച്‌ മറയ്‌ക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങരുത്‌, പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നം ഉള്ളവരും ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം, പോഷകാഹാരം കഴിക്കുക തുടങ്ങിയവ പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശിച്ചു.

Ads by Google
Advertisement
Thursday 06 Dec 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW