Thursday, December 06, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.26 AM

തോക്ക്‌ ചൂണ്ടി പെട്രോള്‍ പമ്പ്‌ കവര്‍ച്ചാശ്രമം: ക്രൈംസ്‌ക്വാഡ്‌ അന്വേഷണം തുടങ്ങി

uploads/news/2018/12/270144/1.jpg

കോഴിക്കോട്‌: കാരന്തൂര്‍ കൊളായിത്താഴത്ത്‌ പെട്രോള്‍ പമ്പില്‍ അര്‍ദ്ധരാത്രി തോക്കുചൂണ്ടി കവര്‍ച്ചാശ്രമം നടന്ന സംഭവത്തില്‍ നോര്‍ത്ത്‌ അസി.കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള െ്രെകംസ്‌ക്വാഡ്‌ അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച്‌ യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. പെട്രോള്‍ പമ്പിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചെങ്കിലും മോഷ്‌ടാവിനെ തിരിച്ചറിയാനായിട്ടില്ല.സിസി ടിവി ക്യാമറിയിലെ ചിത്രങ്ങള്‍ വ്യക്‌തമല്ലെന്ന്‌ പോലീസ്‌ പറഞ്ഞു.
കൊളായ്‌താഴത്തെ ദേവദാസന്‍ ആന്റ്‌ ബ്രദേഴ്‌സ്‌ ഭാരത്‌ പെട്രോളിയം പമ്പില്‍ ്‌ തിങ്കളാഴ്‌ച രാത്രി 11നാണ്‌ കവര്‍ച്ചാശ്രമം നടന്നത്‌.പണം നഷ്‌ടപ്പെട്ടിട്ടില്ല. പെട്രോള്‍ പമ്പ്‌ ജീവനക്കാരന്‍ പണം എണ്ണിതിട്ടപ്പെടുത്തി തുണിസഞ്ചിയിലാക്കി പമ്പിലെ മുന്‍വശത്തെ ഓഫീസ്‌ അടയ്‌ക്കുന്നതിനിടെയാണ്‌ മുഖം മറച്ചെത്തിയ ആള്‍ പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച്‌ ഓടാന്‍ ശ്രമിച്ചത്‌. ഇത്‌ ചെറുത്തപ്പോള്‍ ജീവനക്കാരന്റെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവം കണ്ട്‌ സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ഓടിയെത്തി. സഞ്ചി കൈക്കലാക്കിയ മോഷ്‌ടാവ്‌ കുതറി ഓടിയെങ്കിലും സഞ്ചിയുടെ സിപ്പ്‌ ഇടാത്തതിനാല്‍ പണം താഴെ വീഴുകയായിരുന്നു.ഈ പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിവരികയാണ്‌. പതിനൊന്ന്‌ മണിയോടടുപ്പിച്ച്‌ ഈ ടവറിനു കീഴിലേക്ക്‌ വന്ന ഫോണ്‍ കോളുകളൂടെ നമ്പറുകള്‍ പോലീസ്‌ ശേഖരിക്കുന്നുണ്ട്‌.ഇതില്‍ നിന്ന്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ പൂരോഗതിയുണ്ടാവുകയുള്ളു.
കെട്ടാങ്ങലില്‍ കഴിഞ്ഞ മേയ്‌ ഒമ്പതിനു ഇതേപോലെ തോക്കുചൂണ്ടി പെട്രോള്‍ പമ്പ്‌ കവര്‍ച്ച നടന്നിരുന്നു. അവിടെ നിന്ന്‌ 1.08 ലക്ഷം രൂപയാണ്‌ അന്ന്‌ നഷ്‌ടപ്പെട്ടിരുന്നത്‌. ആ കേസും അന്വേഷിച്ചത്‌ നോര്‍ത്ത്‌ അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്‌ ആണ്‌. എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെയും പോലീസിന്‌ കഴിഞ്ഞിട്ടില്ല.
പെട്രാള്‍ പമ്പുകളില്‍ തോക്കുചൂണ്ടി കവര്‍ച്ച വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രികാലത്ത്‌ പമ്പ്‌ അടച്ചിടുന്നതിനെക്കുറിച്ച്‌ പമ്പ്‌ ഉടമകള്‍ ആലോചിക്കുന്നുണ്ട്‌.
ജില്ലയില്‍ മാത്രം അമ്പതിലേറെ പെട്രോള്‍ പമ്പുകളാണ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്‌. പലതും ഒരു സുരക്ഷയുമില്ലാതെ ഒന്നോ രണ്ടോ ജീവനക്കാരെ മാത്രം വെച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌. കുന്ദമംഗലം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം രണ്ടാം തവണയും തോക്ക്‌ ചൂണ്ടിയുള്ള മോഷണ ശ്രമം ഉണ്ടായതോടെ ഭീതിയിലായിരിക്കുകയാണ്‌ ജീവനക്കാരും പെട്രോള്‍ പമ്പ്‌ ഉടമകളും.
ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ പെട്രോള്‍ പമ്പ്‌ മേഖല പലതും പ്രവര്‍ത്തിക്കുന്നത്‌ പകല്‍ സ്‌ത്രീകളെ അടക്കം ജോലിക്ക്‌ വെച്ചുകൊണ്ടാണ്‌. കോഴിക്കോട്ടെ കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ സാഹചര്യത്തില്‍ രാത്രി പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം സംസ്‌ഥാനമൊട്ടാകെ നടപ്പാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിപ്പിക്കപ്പെടുമെന്നാണ്‌ പെട്രോളിയും ഡീലേഴ്‌സുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Ads by Google
Advertisement
Thursday 06 Dec 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW