Friday, November 09, 2018 Last Updated 29 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.37 AM

കേര കര്‍ഷര്‍ക്ക്‌ ദുതിരകാലം അപ്പര്‍കുട്ടനാട്ടിലെ വെള്ളക്കെട്ടില്‍ തെങ്ങുകള്‍ നശിക്കുന്നു

uploads/news/2018/11/263502/1.jpg

കടുത്തുരുത്തി: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍, അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ തെങ്ങുകള്‍ ഉണങ്ങി നശിക്കുന്നു. കായ്‌ഫലമുള്ളതും ഇല്ലാത്തതുമായ ആയിരക്കണക്കിനു തെങ്ങുകളാണ്‌ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിരന്തരമായുണ്ടാകുന്ന വെള്ളക്കെട്ടിനെത്തുടര്‍ന്നു ഉണങ്ങുന്നത്‌. തെങ്ങുകള്‍ക്കു പുറമേ ഇതര ഫലവൃക്ഷങ്ങളും വ്യാപകമായി ഉണങ്ങി നശിക്കുന്നുണ്ട്‌. ഒരുതവണ കയറുന്ന വെള്ളം മാസങ്ങള്‍ കഴിഞ്ഞാലും ഇറങ്ങാത്തതാണ്‌ കൃഷിനാശത്തിന്‌ വഴി വയ്‌ക്കുന്നതെന്ന്‌ കര്‍ഷകര്‍ പറയുന്നു. വര്‍ഷത്തില്‍ പലതവണയാണ്‌ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുള്ളത്‌. ഇത്തവണ വെള്ളപ്പൊക്ക ദിനങ്ങള്‍ കൂടുതലായിരുന്നു.
തുടര്‍ച്ചയായി വെള്ളക്കെട്ടുണ്ടാകുന്നതിനെത്തുടര്‍ന്നു തെങ്ങുകള്‍ ഉണങ്ങുകയോ, മുരടിച്ചു കായ്‌ഫലമില്ലാതാകുകയോയാണെന്നു കര്‍ഷകര്‍ പറയുന്നു. ഇതര വിളകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ഉയര്‍ന്ന വില തേങ്ങയെ ആശ്രയിച്ചു കഴിയുന്നവരാണ്‌ ഇതോടെ വെട്ടിലായിരിക്കുകയാണ്‌.
ആഞ്ഞിലി, പ്ലാവ്‌, മഹാഗണി ഉള്‍പ്പെടെയുള്ള വന്‍വൃക്ഷങ്ങളും ജാതി, കമുക്‌, ഗ്രാമ്പു എന്നിവ ഉള്‍പെടെയുള്ള കാര്‍ഷിക വിളകളും മഞ്ഞളിപ്പുരോഗം ബാധിച്ച്‌ ഉണങ്ങി നശിക്കുന്നു.
സാധാരണ വെള്ളക്കെട്ടില്‍ ജാതി പോലുള്ള ചെറിയ മരങ്ങള്‍ മാത്രമാണു നശിച്ചിരുന്നതെങ്കില്‍ ഇത്തവണ വന്‍ വൃക്ഷങ്ങള്‍ നശിക്കുന്നതാണു കര്‍ഷകര്‍ക്കു തിരിച്ചടിയായിരിക്കുന്നത്‌. മരങ്ങളുടെ ചുവട്ടില്‍ വെള്ളം നിരന്തരമായി കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്ന്‌ ഇലകള്‍ക്കു മഞ്ഞളിപ്പ്‌ രോഗം ബാധിച്ചു ക്രമേണ ഉണങ്ങി നശിക്കുകയാണ്‌. കല്ലറ, വെള്ളാശ്ശേരി, എഴുമാന്തുരുത്ത്‌, പൂവാശേരി, ആപ്പുഴ, വാലാച്ചിറ, മാന്നാര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും വ്യാപകമായി നശിക്കുന്നുണ്ട്‌. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ തോടുകളില്‍ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപെടുത്തി മുള്ളന്‍ പായലും എക്കലും മറ്റു മാലിന്യങ്ങളും നിറയുന്നതും വെള്ളപ്പൊക്കത്തിനും വെള്ളം ഇറങ്ങാതിരിക്കാനുമുള്ള കാരണങ്ങളാണ്‌. വെള്ളപൊക്കമുണ്ടാകുമ്പോള്‍ ദുരിതാശ്വാസ ഫണ്ട്‌ അനുവദിക്കുന്നതല്ലാതെ വെള്ളപ്പൊക്ക പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കുന്നതിനു പ്രദേശവാസികള്‍ തന്നെ പരിഹാരം നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതു നടപ്പാക്കുന്നതിന്‌ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും നടക്കുന്നില്ലെന്നും പരാതിയുണ്ട്‌.

Ads by Google
Advertisement
Friday 09 Nov 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW