Friday, November 09, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.36 AM

ആവേശം പകരാന്‍ അല്ലു അര്‍ജുന്‍ എത്തും

uploads/news/2018/11/263499/nehrubotsae091118a.jpg

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്ക്‌ ആവേശം പകരാന്‍ പ്രശസ്‌ത തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ എത്തും. ഒരു മലയാള സിനിമയില്‍ പോലും അഭിനയിക്കാതെ തന്നെ മലയാളികളുടെ ആരാധനാപാത്രമായ അല്ലു അര്‍ജ്‌ജുന്‍ ഭാര്യ സ്‌നേഹ റെഡ്‌ഡിയോടൊപ്പമാണ്‌ ആലപ്പുഴയില്‍ എത്തുന്നത്‌.

ജലമേള നാളെ കേരള ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം, ധനമന്ത്രി തോമസ്‌ ഐസക്‌, സംസ്‌ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍, സിവില്‍ സപ്ലൈസ്‌ മന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുഴക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഫുട്‌ബാള്‍ ടീമും എത്തുന്നുണ്ട്‌. നാളെ രാവിലെ നെടുമ്പാശേരിയില്‍ വരുന്ന അല്ലു അര്‍ജ്‌ജുന്‍ നേരെ ആലപ്പുഴയിലേക്ക്‌ വരും.

ലേക്ക്‌ പാലസ്‌ റിസോര്‍ട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹം രണ്ടു മണിയ്‌ക്ക്‌ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കും. തെലുഗു ഭാഷയിലെ ടീനേജ്‌ ചിത്രങ്ങള്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റം വരുത്തി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ്‌ അല്ലു അര്‍ജ്‌ജുന്‍ ഇവിടെ തരംഗമായി മാറിയത്‌. ബാലതാരമായി തെലുഗു സിനിമയിലെത്തിയ അല്ലു അര്‍ജ്‌ജുന്റെ ആര്യ എന്ന ചിത്രം തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

Ads by Google
Advertisement
Friday 09 Nov 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW