Thursday, April 25, 2019 Last Updated 29 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.36 AM

അഗ്നിശമനസേന പിന്‍വാങ്ങി; കുടുംബാംഗങ്ങള്‍ രാജ്‌കുമാറിനായി തെരച്ചില്‍ തുടരുന്നു

uploads/news/2018/11/263497/2.jpg

മറയൂര്‍: പാമ്പാറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട്‌ കാണാതായ ഉദ്യോഗസ്‌ഥനായി മൂന്നാറില്‍ നിന്നെത്തിയ അഗ്നിശമനസേന തെരച്ചില്‍ നിര്‍ത്തിയെങ്കിലും കുടുംബാംഗങ്ങള്‍ പ്രദേശവാസികളുടെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്‌.
കഴിഞ്ഞ മാസം 13ന്‌ ആണ്‌ ദേവികുളം സ്വദേശിയും തിരുവനന്തപുരം ഐ.എസ്‌.ആര്‍.ഒ. ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്‌ഥനുമായിരുന്ന രാജ്‌കുമാര്‍ വിനോദസഞ്ചാരത്തിനായി സുഹൃത്തുക്കളുമൊത്ത്‌ മറയൂരിലെത്തി പാമ്പാറ്റില്‍ കുളിക്കുന്നതിടെ കാല്‍ വഴുതി ഒഴുക്കില്‍പെട്ടത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോതമംഗലം, തൊടുപുഴ മുങ്ങല്‍ വിദഗ്‌ധസംഘവും മൂന്നാറില്‍നിന്നുള്ള അഗ്നിശമന സേനയും എറണാകുളത്ത്‌ നിന്നുള്ള നാവികസേനയും ഇവിടെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാറക്കെട്ടിനിടയിലൂടെ ഒഴുകുന്ന ആറ്റിലെ വന്‍ഗര്‍ത്തങ്ങളും ചുഴികളുമാണ്‌ തെരച്ചിലിനെ പ്രയാസമാക്കിയിരുന്നത്‌. തുടര്‍ന്ന്‌ അഗ്നിശമന സേന തെരച്ചില്‍ നിര്‍ത്തി. രാജ്‌കുമാറിനെ കാണാതായിട്ട്‌ 26 ദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മിഷ്യന്‍വയല്‍ സ്വദേശി പ്രഭുവും വിന്‍സെന്റും ആറിന്റെ അടിഭാഗത്തെകുറിച്ച്‌ ധാരണയുള്ള ആദിവാസി യുവാക്കളുടെ സഹായത്തോടെ വടം കെട്ടിയിറങ്ങി തെരച്ചില്‍ നടത്തിയിരുന്നു.
ഒടുവില്‍ പാറയിടുക്കില്‍ ഏകദേശം 30 അടി താഴ്‌ചയില്‍ മൃതദേഹമുള്ളതായി സംശയം തോന്നി മൂന്നാറിലെ അഗ്നി ശമനസേനയും എത്തി സ്‌ഥിരീകരിച്ചിരുന്നു. നാല്‌ ദിവസംമുമ്പ്‌ പാറപൊട്ടിച്ചെങ്കിലും അടര്‍ന്ന്‌ വീണ പാറക്കഷ്‌ണം നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ അഗ്നിശമനസേന തെരച്ചില്‍ നിര്‍ത്തി മടങ്ങിപോയി. പിന്നീടുള്ള ദിവസങ്ങളില്‍ രാജ്‌കുമാറിന്റെ കുടുംബാഗങ്ങള്‍ പാമ്പാറ്റിന്റെ തീരത്ത്‌ കുടില്‍കെട്ടി താമസിച്ച്‌ കാവലിരിക്കുകയും പ്രദേശവാസികളായ ജോലിക്കാരെ ഏര്‍പ്പെടുത്തി പാറ നീക്കം ചെയ്‌ത്‌ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്‌.

Ads by Google
Advertisement
Friday 09 Nov 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW