Thursday, April 25, 2019 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.34 AM

ഒടുവില്‍ ശാപമോക്ഷം: തരുവണ -നിരവില്‍പ്പുഴ റോഡ്‌ ടാറിംഗ്‌ പ്രവൃത്തികള്‍ ആരംഭിച്ചു

uploads/news/2018/11/263202/1.jpg

വെള്ളമുണ്ട: മൂന്ന്‌ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തരുവണ-നിരവില്‍പ്പുഴ റോഡിലൂടെയുള്ള നടുവൊടിക്കും യാത്രക്ക്‌ പരിഹാരമാവുന്നു. ഉദ്യോഗസ്‌ഥരുടെയും കരാറുകാരന്റെയും അനാസ്‌ഥ കാരണം ദീര്‍ഘ കാലമായി തകര്‍ന്നു കിടന്നിരുന്ന റോഡില്‍ ഇന്നലെ മുതലാണ്‌ ടാറിംഗ്‌ പ്രവൃത്തികള്‍ ആരംഭിച്ചത്‌. തരുവണ മുതലുള്ള ഭാഗത്ത്‌ നിന്നാണ്‌ ഏഴുമീറ്റര്‍ വീതിയില്‍ ലെവലൈസ്‌ഡ് ടാറിംഗ്‌ നടത്തുന്നത്‌.എട്ടെനാല്‍ വരയെുള്ള ഭാഗമാണ്‌ ആദ്യഘട്ടത്തില്‍ ടാറിംഗ്‌ നടത്തുന്നത്‌. ഇതിനിടിയിലുള്ള കള്‍വര്‍ട്ട്‌ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍ ഈ ഭാഗവും മരങ്ങള്‍ മുറിച്ചു നീക്കാനുള്ള്‌ ഭാഗവും ഒഴിവാക്കിയാണ്‌ ഇപ്പോള്‍ ടാറിംഗ്‌ നടത്തുക. രണ്ട്‌ തവണ ലേലം വെച്ചെങ്കിലും സര്‍ക്കാര്‍ നിശ്‌ചയിച്ച വിലക്ക്‌ മരം ഏറ്റെടുക്കാനാളില്ലാത്തതാണ്‌ മരം മുറിക്കുന്നത്‌ നീണ്ടു പോയത്‌. ഒഴിച്ചിടുന്ന ഭാഗങ്ങള്‍ പിന്നീട്‌ ടാറിംഗ്‌ നടത്തും. തരുവണ മുതല്‍ കാഞ്ഞിരങ്ങാട്‌ വരെയുള്ള പത്ത്‌ കിലോമീറ്റര്‍ ഭാഗം നിലവിലുള്ളതില്‍ നിന്നും വീതി ഏഴുമീറ്ററാക്കി ഉയര്‍ത്തി നവീകരിക്കുന്നതിനായി മുന്‍ സര്‍ക്കാരാണ്‌ പത്ത്‌ കോടി രൂപ അനുവദിച്ചത്‌. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ക്ക്‌ മുമ്പായി സര്‍ക്കാര്‍ മാറി. പിന്നീട്‌ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ കാരണം 2017 പകുതിയോടെയാണ്‌ ടെണ്ടര്‍ നടത്തിയത്‌. സെപ്‌തംബറില്‍ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗത്തില്‍ നീങ്ങിയ പണികള്‍ ആറ്‌ മാസം പിന്നിട്ടിട്ടും എങ്ങുമെത്തിയിരുന്നില്ല. കനത്ത കാലവര്‍ഷത്തിന്‌ ശേഷം കരാറുകാരന്‍ എസ്‌റ്റിമേറ്റ്‌ പുതുക്കി കിട്ടണമെന്ന ആവശ്യവുമായി വന്നതോടെ പ്രവൃത്തികള്‍ വീണ്ടും തടസ്സപ്പെട്ടു. പണിയില്‍ ഇരുപത്തഞ്ച്‌ ശതമാനം പോലും പുരോഗതിയില്ലാത്തതിനാല്‍ സ്‌ഥലം എം.എല്‍.എയും മന്ത്രിയും ആവശ്യപ്പെട്ടിട്ടും എസ്‌റ്റിമേറ്റ്‌ റിവേഴ്‌സ് ചെയ്‌തു നല്‍കാനാവില്ലെന്ന നിലപാടെടുത്ത പൊതുമരാമത്ത്‌ വകുപ്പ്‌ അസിസ്‌റ്റന്റ്‌ എന്‍ജിനിയറെ സസ്‌പെന്റ്‌ ചെയ്‌തു പകരം ചുമതല മറ്റൊരാള്‍ക്ക്‌ നല്‍കിയ ശേഷമാണ്‌ കരാറുകാരന്‍ നവീകരണ പ്രവൃത്തി തുടങ്ങിയത്‌. കാഞ്ഞിരങ്ങാട്‌ മുതല്‍ നിരവില്‍പ്പുഴ വരെയുള്ള ഭാഗങ്ങളില്‍ റോഡിലെ കുഴിയടക്കല്‍ പ്രവര്‍ത്തികളും നടന്നുവരുന്നുണ്ട്‌.

Ads by Google
Advertisement
Thursday 08 Nov 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW