Thursday, November 08, 2018 Last Updated 43 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.32 AM

മണ്ണ്‌ കടത്തല്‍; എം. എല്‍. എയുടെ അനുമതിയില്ലാതെയെന്ന്‌ ആരോപണം

uploads/news/2018/11/263193/1.jpg

മലയിന്‍കീഴ്‌ : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി 8. 5 കോടി മുടക്കി മലയിന്‍കീഴ്‌ ഗവ: ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ മറവില്‍ അനധികൃതമായി കുന്നിടിച്ച്‌ നിരത്തി ലക്ഷക്കണക്കിന്‌ രൂപയുടെ മണ്ണ്‌ കടത്തുന്നതായി ആരോപണം. പൊതു വിദ്യാഭ്യാസ വകുപ്പ്‌ അറിയാതെയും ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കാതെയും കടത്തികൊണ്ടുപോയ മണ്ണ്‌ നെയ്യാറ്റിന്‍കര താലൂക്കിലെ സ്വകാര്യ പാടങ്ങള്‍ ഉള്‍പ്പെടെ നികത്താന്‍ ദുരുപയോഗം ചെയ്‌തതായി സംശയിക്കുന്നുവെന്ന്‌ വിളപ്പില്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.
ആനപ്പാറ കുന്നിന്‍ മുകളില്‍ സ്വാഭാവിക ഭൂനിരപ്പില്‍ കെട്ടിടം നിര്‍മിക്കാന്‍ രൂപരേഖ തയാറാക്കിയ ശേഷം ആ പദ്ധതി അട്ടിമറിച്ചാണ്‌ മലയിന്‍കീഴ്‌, ഊരൂട്ടമ്പലം റോഡിലെ നിരത്തിനോട്‌ ചേര്‍ന്ന്‌ ബഹുനില മന്ദിരം പണിയാന്‍ പുതിയ രൂപരേഖ തയാറാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു.

Ads by Google
Advertisement
Thursday 08 Nov 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW