Thursday, April 25, 2019 Last Updated 18 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.31 AM

അഞ്ചുപേര്‍ക്ക്‌ കുറുക്കന്റെ കടിയേറ്റു

uploads/news/2018/11/263187/1.jpg

കുന്നംകുളം: കാട്ടകാമ്പാല്‍ പെങ്ങാമുക്ക്‌ കരിച്ചാല്‍ കടവില്‍ കുറുക്കന്റെ ആക്രമണം. രണ്ടു ദിവസങ്ങളിലായി അഞ്ചുപേര്‍ക്ക്‌ കുറുക്കന്റെ കടിയേറ്റു.
പെങ്ങാമുക്ക്‌ കരിച്ചാല്‍കടവ്‌ സ്വദേശികളായ കൊട്ടിലിങ്ങല്‍ വാസു, ജോയ്‌ മകന്‍ മെജോ, കൊമ്പത്തേയില്‍ റസിയ, മുത്താളി പ്രമീള, കിളിയംപറമ്പില്‍ വാസു എന്നിവര്‍ക്കാണ്‌ കുറുക്കന്റെ ആക്രമണത്തില്‍ കടിയേറ്റത്‌.
കടിയേറ്റ വാസുവിന്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മറ്റുള്ളവര്‍ക്ക്‌ കുന്നംകുളം ഗവ. ആശുപത്രിയിലും ചികിത്സ നല്‍കി. രാവിലെ റോഡുകളിലൂടെ നടന്നുപോകുന്നവര്‍ക്കും വീടിന്റെ മുറ്റത്ത്‌ നില്‍ക്കുന്നവര്‍ക്കുമാണ്‌ കുറുക്കന്റെ കടിയേറ്റത്‌. സംഭവത്തെത്തുടര്‍ന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിരുന്നു. കുറുക്കന്റെ ആക്രമണം വ്യാപകമായതോടെ പെങ്ങാമുക്ക്‌ കരിച്ചാല്‍ കടവിലെ ജനങ്ങള്‍ ഭീതിയിലാണ്‌. രാവിലെയും രാത്രിയിലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്‌.

Ads by Google
Advertisement
Thursday 08 Nov 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW