Thursday, November 08, 2018 Last Updated 31 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.29 AM

ഫ്‌ളക്‌സുകള്‍ നിരത്തില്‍ തന്നെ

uploads/news/2018/11/263174/2.jpg

പാലക്കാട്‌: പൊതുസ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിട്ടുളള അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനുളള സമയപരിധി കഴിഞ്ഞ്‌ ഒരാഴ്‌ച പിന്നിട്ടിട്ടും ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ തന്നെ.
ഒക്‌ടോബറില്‍ കഴിഞ്ഞ സംഘടനാ സമ്മേളനത്തിന്റെ ബാനറുകള്‍ ഇപ്പോഴും പാതയോരങ്ങളില്‍ നിന്നും മാറ്റിയിട്ടില്ല. പരിപാടി കഴിഞ്ഞ്‌ മൂന്നു ദിവസത്തിനകം ഫ്‌ളക്‌സ് വെച്ചവര്‍ തന്നെ സ്വമേധയാ ഇത്‌ നീക്കം ചെയ്യണമെന്നാണ്‌ നിര്‍ദേശം. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്‌ തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന മട്ടിലാണ്‌.
ഹൈക്കോടതി വിധി പ്രകാരം അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനുളള അവസാന തീയതി ഒക്‌ടോബര്‍ 30 ആയിരുന്നു. നഗരപരിധിയിലുളള 95 ശതമാനത്തോളം ബോര്‍ഡുകളും നീക്കം ചെയ്‌തെന്ന്‌ അധികൃതര്‍ പറയുമ്പോഴും നഗരസഭയെ വെല്ലുവിളിച്ച്‌ പുതിയ ഫ്‌ളെക്‌സുകള്‍ നഗരസഭ കാര്യാലയത്തിനു സമീപം തന്നെ ഉയര്‍ന്നിട്ടുണ്ട്‌.
വീണ്ടും ബോര്‍ഡുകള്‍ വെയ്‌ക്കണമെങ്കില്‍ അധികൃതരുടെ അനുമതി വേണം. എന്നാല്‍ പുതിയതായി ബോര്‍ഡ്‌ സ്‌ഥാപിച്ചവര്‍ അനുമതി തേടിയിട്ടില്ലെന്ന്‌ നഗരസഭ സെക്രട്ടറി വ്യക്‌തമാക്കി.
നഗരപരിധിയില്‍ നാലായിരത്തിലധികം ബോര്‍ഡുകള്‍ നീക്കം ചെയ്‌തിട്ടുണ്ട്‌. ഇവ ലേലം ചെയ്യുന്നത്‌ സംബന്ധിച്ച്‌ അടുത്തയാഴ്‌ച തീരുമാനമുണ്ടാവുമെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം പൊതുസ്‌ഥലങ്ങളില്‍ നിന്ന്‌ നീക്കം ചെയ്‌ത ഫ്‌ളെക്‌സ് ബോര്‍ഡുകളും ബാനറുകളും ഒഴിവാക്കാനാവാതെ ബുദ്ധിമുട്ടുകയാണ്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍. വലുതും ചെറുതുമായി 30,000 ത്തില്‍ പരം ഫ്‌ളെക്‌സ് ബോര്‍ഡുകളാണ്‌ ഇവിടങ്ങളിലെ ഓഫീസിനു സമീപവും വിവിധ സ്‌ഥലങ്ങളിലായും കൂട്ടിയിട്ടിരിക്കുന്നത്‌.
ഇവ ലേലം ചെയ്യുന്നതിനെ കുറിച്ചോ ക്ലീന്‍ കേരളയ്‌ക്ക് നല്‍കുന്നതു സംബന്ധിച്ചോ യാതൊരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന്‌ കേരള പഞ്ചായത്ത്‌ എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍ പറയുന്നു. മിക്ക തദ്ദേശസ്‌ഥാപനങ്ങളും ജീവനക്കാരെ അധിക ജോലി ചെയ്യിപ്പിച്ചും പുറത്തു നിന്ന്‌ ആളെ ഉപയോഗിച്ചുമാണ്‌ ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്‌തത്‌. അതിനാല്‍ സര്‍ക്കാര്‍ ഇത്‌ സംബന്ധിച്ച്‌ അടിയന്തിര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ കെ.പി.ഇ.ഒ. പാലക്കാട്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 08 Nov 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW