Thursday, November 08, 2018 Last Updated 36 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.28 AM

സംസ്‌ഥാന ചാമ്പ്യന്‍മാര്‍ക്ക്‌ മലപ്പുറം ഹോക്കി സ്വീകരണം നല്‍കി

uploads/news/2018/11/263169/1.jpg

മലപ്പുറം: കോഴിക്കോട്‌ വെച്ച്‌ നടന്ന സംസ്‌ഥാന ജൂനിയര്‍ ഹോക്കിചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ മലപ്പുറം ജില്ലാ ടീമിന്‌ മലപ്പുറം ഹോക്കി ഭാരവാഹികള്‍ സ്വീകരണം നല്‍കി. ആണ്‍കുട്ടികളുടെ മത്സരത്തിലാണ്‌ ജില്ലാടീം ചാമ്പ്യന്‍മാരായത്‌.
മലപ്പുറം കോട്ടപ്പടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍വെച്ച്‌ നടന്ന ചടങ്ങില്‍വെച്ച്‌ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ചെമ്മന്‍കടവ്‌ സ്‌കൂളിലെ ഉമൈറിന്‌ പ്രത്യേക ഉപഹാരവും കൈമാറി. ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ഉപഹാരം മലപ്പുറം ഹോക്കിയുടെ മുഖ്യരക്ഷാധികാരിയും ഫ്‌ളോര്‍ബോള്‍ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റും മലപ്പുറം സ്‌പിന്നിംഗ്മില്‍ ചെയര്‍മാനുമായ പാലോളി അബ്‌ദുറഹിമാന്‍ നിര്‍വഹിച്ചു. മലപ്പുറം ഹോക്കി സെക്രട്ടറി എം. ഉസ്‌മാന്‍ സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ പി.കെ ലീല അധ്യക്ഷത വഹിച്ചു. ബോയ്‌സ് സ്‌കൂള്‍ പ്രധാനധ്യാപിക സാലി ജോര്‍ജ്‌, സജാത്‌ സാഹിര്‍ പ്രസംഗിച്ചു. മലപ്പുറം ഹോക്കി ട്രഷറര്‍ മുഹമ്മദലി നന്ദി പറഞ്ഞു.

Ads by Google
Advertisement
Thursday 08 Nov 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW