Friday, April 26, 2019 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.25 AM

പ്രവാസി അവാര്‍ഡ്‌ സമ്മാനിച്ചു

uploads/news/2018/11/263152/1.jpg

കൊല്ലം: ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ പ്രയോഗവല്‍കരിക്കാന്‍ ആര്‍. ശങ്കര്‍ നേതൃത്വം നല്‍കിയെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
ശ്രീനാരായണ മൂവ്‌മെന്റ്‌ കേന്ദ്രസമിതി സംഘടിപ്പിച്ച 46-ാമത്‌ ആര്‍. ശങ്കര്‍ അനുസ്‌മരണ സമ്മേളനത്തില്‍ ആര്‍.ശങ്കര്‍ പ്രവാസി അവാര്‍ഡ്‌ദാനവും ആദരിക്കലും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമര്‍ത്തപ്പെട്ടവന്റെ മുന്നേറ്റത്തിന്റെ പ്രത്യയശാസ്‌ത്രമായ വിദ്യാഭ്യാസമെന്ന ഗുരുദേവദര്‍ശനം അദ്ദേഹം നടപ്പാക്കി. എസ്‌.എന്‍ ട്രസ്‌റ്റ് രൂപീകരിച്ച്‌ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടു.
സാമൂഹികനീതി നിഷേധിക്കപ്പെട്ട വിഭാഗത്തിന്‌ അത്തരം സ്‌ഥാപനങ്ങളിലൂടെ മുന്നേറ്റത്തിന്റെ അറിവ്‌ നല്‍കി.
അധികാര രാഷ്‌ട്രീയം പിടിമുറുക്കുന്ന വര്‍ത്തമാന കേരളത്തിന്‌ പഠനവും മാതൃകയുമാണ്‌ ആര്‍. ശങ്കറെന്നും എം.പി പറഞ്ഞു.
അനുസ്‌മരണ സമ്മേളനം പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ഉദ്‌ഘാടനം ചെയ്‌തു.
ആര്‍. ശങ്കര്‍ പ്രവാസി അവാര്‍ഡ്‌ കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മുന്‍ പ്രസിഡന്റും യൂണിവേഴ്‌സല്‍ ശ്രീനാരായണഗുരു കോണ്‍ഫെഡറേഷന്‍ ട്രഷററുമായ അഡ്വ.ടി.എസ്‌.ഹരീഷ്‌കുമാറിന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സമ്മാനിച്ചു. ഡോ. പുനലൂര്‍ സോമരാജനെ ചടങ്ങില്‍ എം.പി. ആദരിച്ചു.
ശ്രീനാരായണ മൂവ്‌മെന്റ്‌ കേന്ദ്രസമിതി പ്രസിഡന്റ്‌ എസ്‌. സുവര്‍ണകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രഫ. കെ. ശശികുമാര്‍ ആര്‍. ശങ്കര്‍ അനുസ്‌മരണ പ്രസംഗവും എസ്‌.എന്‍,.ഡി.പി യോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ വിജ്‌ഞപ്‌തി പ്രസംഗവും അവാര്‍ഡ്‌ ജേതാവ്‌ അഡ്വ. ടി.എസ്‌. ഹരീഷ്‌കുമാര്‍ മറുപടി പ്രസംഗവും നടത്തി. കേന്ദ്രസമിതി സെക്രട്ടറിമാരായ പ്രബോധ്‌ എസ്‌. കണ്ടച്ചിറ, ക്ലാവറ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 08 Nov 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW