Thursday, November 08, 2018 Last Updated 32 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.24 AM

വവ്വാലുകളും വന്യമൃഗങ്ങളും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു

uploads/news/2018/11/263146/1.jpg

ചെറുപുഴ: കാര്‍ഷിക വിളകളുടെ വിളവെടുപ്പ്‌ കാലമായതോടെ കൃഷിയിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി.പന്നി, മുള്ളന്‍പന്നി, കുരങ്ങ്‌, മയില്‍ എന്നിവയാണ്‌ പ്രധാനമായും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്‌. എന്നാല്‍ പുത്തന്‍ ഭീഷിണിയായി വവ്വാലുകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേയ്‌ക്ക് എത്തുന്നു. സന്ധ്യമയങ്ങുന്നതോടെ കൂട്ടത്തോടെ പറന്നിറങ്ങുന്ന ഇവ കൃഷിയിടങ്ങില്‍ ഒന്നും ബാക്കി വെയ്‌ക്കുന്നില്ല.
പേരയ്‌ക്ക, പപ്പായ, വാഴക്കുല, കാപ്പി ക്കുരു, റമ്പൂട്ടാന്‍, മാങ്കോസ്‌റ്റിന്‍, കൊക്കോ, അടയ്‌ക്ക തുടങ്ങിയ കണ്ണില്‍ കാണുന്നതെന്നും തിന്നു നശിപ്പിക്കുകയാണ്‌.നേരത്തെ പാകമായതും പഴുത്തു തുടങ്ങിയതുമായ ഫലങ്ങളായിരുന്നു ഇവആഹാരമാക്കിയിരുന്നത്‌. എന്നാല്‍ വവ്വാലിന്റെ എണ്ണം ക്രമാതീതമായി പെരുകിയതോടെ മൂപ്പെത്താത്ത ഫലങ്ങളും ഇവ ആഹാരമാക്കുന്നു. പകുതി മൂപ്പെത്തുമ്പോഴേ പേരയ്‌ക്കയും വാഴക്കുലകളും ഇവ ഭക്ഷിച്ച്‌ തീര്‍ക്കുന്നു. ചാക്കിട്ട്‌ മൂടിയൊക്കെ വാഴക്കുല പോലുള്ളവ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും എലിയും മറ്റും ചാക്ക്‌ തുളയ്‌ക്കുന്ന ഭാഗത്ത്‌ കൂടി ഇവ വാഴക്കുല തിന്ന്‌ തീര്‍ക്കുന്നു. ഒരു കിലോയോളം തൂക്കം വരുന്ന കടവവ്വാല്‍ തുടങ്ങി അടയ്‌ക്ക വവ്വാലുകള്‍ വരെ കാര്‍ഷിക വിളകള്‍ തിന്ന്‌ തീര്‍ക്കുകയാണ്‌. ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്‌. പകല്‍ സമയങ്ങളില്‍ കൂറ്റന്‍ മരങ്ങളില്‍ പറ്റമായി തൂങ്ങിക്കിടന്ന വവ്വാലുകള്‍ സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളില്‍ പറന്നിറങ്ങും. കൂട്ടത്തോടെ വരുന്ന ഇവ വൈദ്യുതി കമ്പികളില്‍ കുടുങ്ങുന്നതും പതിവാണ്‌.ഇതോടെ ഫ്യൂസ്‌ കത്തി വൈദ്യുതിയും മുടങ്ങും, ചേമ്പ്‌, ചേന എന്നിവ പാകമാകാന്‍ തുടങ്ങിയതോടെ കാട്ടുപന്നിയും, മുള്ളന്‍പന്നിയും കൃഷിയിടങ്ങളില്‍ തമ്പടിക്കുകയാണ്‌.കപ്പ ചുവടെ പിഴുത്‌ മറിച്ച്‌ കിഴങ്ങ്‌ മുഴുവന്‍ തിന്ന്‌ തീര്‍ക്കുകയാണിവ.പട്ടാപ്പകല്‍ പോലും മുള്ളന്‍പന്നി പറ്റമായി കൃഷിയിടങ്ങളില്‍ കറങ്ങുന്നു.തേങ്ങ തുടങ്ങി എന്തും ഇവ ആഹാരമാക്കും.കുരങ്ങു ശല്യവും രൂക്ഷമാണ്‌.തെങ്ങില്‍ മച്ചിങ്ങ തുടങ്ങി കരിക്ക്‌ വരെ പറിച്ചും തിന്നും ഇവ നശിപ്പിക്കുന്നു. കാട്ടുപന്നിയെ പേടിച്ച്‌ രാത്രിയില്‍ റബ്ബര്‍ ടാപ്പിങിനു പോകാന്‍ പറ്റാത്ത സ്‌ഥിതിയാണ്‌. വന്യമൃഗങ്ങളുടെയും വവ്വാലുകളുടെയും ശല്യത്തില്‍ കൃഷി ഉപേക്ഷിച്ച്‌ പലരും കെട്ടിട നിര്‍മ്മാണ തൊഴില്‍ മേഖലയിലേയ്‌ക്ക് തിരിഞ്ഞിരിക്കുകയാണ്‌. റബ്ബറിന്റെ വിലത്തകര്‍ച്ചമൂലം പലരും വാഴ പോലുള്ള ഏക വര്‍ഷ കൃഷിയിലേയ്‌ക്ക് മാറിയിരുന്നു.എന്നാല്‍ വിളവെടുക്കാന്‍ പറ്റാതായത്‌ വന്‍ തിരിച്ചടിയാണ്‌.

Ads by Google
Advertisement
Thursday 08 Nov 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW