Monday, November 05, 2018 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 02.18 AM

സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനം നടപ്പാക്കാന്‍ ശ്രമം: ശ്രീധരന്‍പിള്ള

uploads/news/2018/11/262426/k1.jpg

കോഴിക്കോട്‌: ശബരിമലയില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനം നടപ്പാക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള.
19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും മതപരമായ ആചാരനുഷ്‌ഠാനങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. അണികള്‍ അതു നിരാകരിച്ചപ്പോള്‍ കോഴിക്കോട്‌ വച്ചു നടന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസിലും വിമര്‍ശനമുയര്‍ന്നു. ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യം.
കൂടുതല്‍ പോലീസിനെ വിന്യസിച്ച്‌ എന്തൊക്കെ അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തിരാവസ്‌ഥയെ നേരിട്ടപോലെ സഹന സമരത്തിലൂടെ നേരിടും. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ല. രാജ്യത്ത്‌ ജുഡീഷ്യറിക്ക്‌ അഡ്‌മിനിസ്‌ട്രറ്ററ്റീവ്‌ ചുമതല കൊടുത്ത ഏക സംവിധാനമാണ്‌ ശബരിമല.
കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിനാണ്‌ ഇക്കാര്യത്തില്‍ ചുമതലയുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ന്‌ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ 12 -ഓളം നേതാക്കളെ ബി.ജെ.പി. അംഗത്വം നല്‍കി സ്വീകരിക്കും. ഇതില്‍ കോണ്‍ഗ്രസിലെ നിലവിലുള്ള ഭാരവാഹിയും മുന്‍ എസ്‌.എഫ്‌.ഐ. ജില്ലാ പ്രസിഡന്റുമടക്കമുള്ളവരുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.

Ads by Google
Advertisement
Monday 05 Nov 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW