Friday, June 21, 2019 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 13 Oct 2018 02.01 AM

ഉമേശ്‌ എം. സാലിയാന്‍ കേരള തുളു അക്കാദമിയുടെ പുതിയ ചെയര്‍മാന്‍

uploads/news/2018/10/256422/k2.jpg

കാസര്‍ഗോഡ്‌ പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനും നടനും നാടക സംവിധായകനുമായ ഉമേശ്‌ എം. സാലിയാനെ കേരള തുളു അക്കാദമ പുതിയ ചെയര്‍മായി നിയമിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായി. സാംസ്‌ക്കാരിക വകുപ്പാണ്‌ ഇത്‌ സംബന്ധച്ച്‌ ഉത്തരവ്‌ ഇറക്കിയത്‌. .
2007ല്‍ വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ്‌ മഞ്ചേശ്വരം ആസ്‌ഥാനമായി കേരള തുളു അക്കാദമി സ്‌ഥാപിതമായത്‌. ഭാഷാ ഗവേഷകനും സാഹിത്യകാരനുമായ അന്തരിച്ച ഡോ. വെങ്കിടരാജ പുണിഞ്ചിത്തായായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ സമിതിയിലും ഉമേശ്‌ എം. സാലിയാന്‍ അംഗമായിരുന്നു. അക്കാദമി സെക്രട്ടറിയായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥന്‍ മഞ്ചേശ്വരം വോര്‍ക്കാടി പാവളയിലെ പി. വിജയകുമാരനെയും നിയമിച്ചിട്ടുണ്ട്‌്. പി. കരുണാകരന്‍ എം.പി., പി.ബി. അബ്‌ദുല്‍ റസാഖ്‌ എം.എല്‍.എ., മുന്‍ സെക്രട്ടറി ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്‌. ജില്ലാ കലക്‌ടറാണ്‌ ട്രഷറര്‍.
കര്‍ണ്ണാടക സര്‍ക്കാരിന്റെ കര്‍ണ്ണാടക നാടക അക്കാദമിയില്‍ അംഗമായിരുന്ന ഉമേശ്‌ നിരവധി കന്നട, തുളു നാടകങ്ങള്‍ക്ക്‌ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്‌. കന്നട, മലായള സിനിമകളിലും ടെലി ഫിലിമുകളിലും അഭിനയിച്ചു. അക്കാദമിയുംടെ മുഖമാസികയായ തെമ്പറയുടെ പത്രാധിപ സ്‌ഥാനവും വഹിച്ചിരുന്നു.

Ads by Google
Advertisement
Saturday 13 Oct 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW