Wednesday, October 24, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.23 AM

മുള്ളുമല കരിങ്കല്‍ ക്വാറിക്ക്‌ മുന്നില്‍ നാട്ടുകാരുടെ ഉപരോധ സമരം

uploads/news/2018/10/255768/1.jpg

മലയിന്‍കീഴ്‌: വിളപ്പില്‍ശാല ശാസ്‌താംപാറ റോഡിലെ മുള്ളുമലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്‌ കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നാട്ടുകാരുടെ ഉപരോധസമരം. അന്‍പതോളം കുടുംബങ്ങളാണ്‌ കിള്ളി, മേച്ചിറയിലുള്ള മുള്ളുമല ക്വാറിക്കു സമീപത്ത്‌ താമസിക്കുന്നത്‌.
നൂറുമീറ്റര്‍ പരിധിയില്‍ വേറെയും 13 കുടുംബങ്ങളുമുണ്ട്‌. അടുത്തിടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നാലരക്കോടി ചെലവഴിച്ചു പണിത ശാസ്‌താംപാറ റോഡ്‌ പാറയുമായി പോകുന്ന ടിപ്പര്‍ ലോറികളുടെ മത്സരയോട്ടം കാരണം തകര്‍ന്നു. പാറമടകളില്‍ കരിങ്കല്‍ പൊട്ടിക്കുമ്പോള്‍ ചിതറിവീഴുന്ന ചീളുകള്‍ വീടുകള്‍ക്കു മുകളിലും പരിസരത്തും വീഴുന്നതു കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയാണെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ പുറത്തിറക്കാന്‍ ഭയമാണെന്നും ജീവന്‍ ഭയന്നാണ്‌ കഴിയുന്നതെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടി. മേച്ചിറ സ്വദേശിയായ രത്നമ്മ എന്ന വയോധിക മൂന്നുവര്‍ഷം മുന്‍പ്‌ ക്വാറിയില്‍ നിന്ന്‌ തെറിച്ചുവീണ കരിങ്കല്‍ ചീള്‌ ശരീരത്തില്‍ പതിച്ച്‌ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ കുറച്ചുകാലം ഇവിടുത്തെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പരിശോധനകളില്ലാതെയാണ്‌ ഇപ്പോള്‍ ക്വാറിക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ചൊവ്വാഴ്‌ച രാത്രി ക്വാറിയിലെത്തിച്ച ഹിറ്റാച്ചി നാട്ടുകാര്‍ തടഞ്ഞു.
നാട്ടുകാരും പാറമട ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമായതോടെ വിളപ്പില്‍ശാല പോലീസെത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌. ഇന്നലെ രാവിലെ മുതല്‍ പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാട്ടാക്കട തഹസില്‍ദാര്‍ സ്‌ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. രേഖകള്‍ പരിശോധിച്ച്‌ ജില്ലാ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ തഹസില്‍ദാര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 11 Oct 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW