Wednesday, December 19, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.22 AM

ഇന്ന്‌ ലോകകാഴ്‌ചദിനം ഓണ്‍ലൈന്‍ സമ്മതപത്രവുമായി കാഴ്‌ച നേത്രദാനസേന

uploads/news/2018/10/255759/1.jpg

റാന്നി: ഇന്ന്‌ ലോക കാഴ്‌ചദിനം. കാഴ്‌ചയുള്ളവര്‍ പൂര്‍ണമായും കാഴ്‌ച നഷ്‌ടപ്പെട്ടവരുടേയും കാഴ്‌ച സംബന്ധമായ പ്രശ്‌നമുള്ളവരുടേയും പുരോഗതിക്കായി തെരഞ്ഞെടുത്ത ദിനമാണിന്ന്‌. 2030 ആകുമ്പോഴേക്കും രാജ്യത്തു നിന്നും അന്ധത പൂര്‍ണമായും ഇല്ലാതാക്കാനുള്ള തീവ്രശ്രമങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
വിഷന്‍ 2030- ദി റൈറ്റ്‌ ടു സൈറ്റ്‌ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഈ പരിപാടിയില്‍ സര്‍ക്കാരുകള്‍, ക്ലബുകള്‍. വിവിധ സന്നദ്ധസംഘടനകള്‍ എന്നിവ പങ്കാളികളാണ്‌. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സജീവ സന്നദ്ധസംഘടനയാണ്‌ കാഴ്‌ച നേത്രദാനസേന. കാഴ്‌ച നേത്രദാനസേനയില്‍ അംഗമായിരിക്കേ മരണമടഞ്ഞ 12 പേരുടെ കണ്ണുകള്‍ ദാനം ചെയ്‌തതിലൂടെ 24 അന്ധര്‍ക്കാണ്‌ വെളിച്ചത്തിന്റെ വാതായനം തുറന്നത്‌.
2010 സെപ്‌റ്റംബര്‍ നാലിന്‌ കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രി ജീവനക്കാരി ആയിരുന്ന തോട്ടമണ്‍ വാളിക്കല്‍ വി.സി.ശാന്തകുമാരിയുടെ നേത്രങ്ങളാണ്‌ കാഴ്‌ച നേത്രദാനസേനയിലൂടെ ആദ്യമായി സംഭാവന ചെയ്‌ത്‌ രണ്ട്‌ അന്ധരെ കാഴ്‌ചയുടെ ലോകത്തേക്കു നയിച്ചത്‌. പിന്നീട്‌ 11 അംഗങ്ങള്‍ കൂടി മരണാനന്തര നേത്രദാനം നിര്‍വഹിച്ചു. നിലവില്‍ മരണാനന്തര നേത്രദാനത്തിനു സമ്മതപത്രം നല്‍കിയിട്ടുള്ള ആറായിരത്തിലധികം അംഗങ്ങളാണ്‌ കാഴ്‌ച നേത്രദാനസേനയില്‍ ഉള്ളത്‌.
ലോകകാഴ്‌ചദിനത്തോടനുബന്ധിച്ച്‌ മരണാനന്തരനേത്രദാനത്തിന്‌ ഓണ്‍ലൈന്‍ സമ്മതപതം നല്‍കാന്‍ കാഴ്‌ച അവസരം ഒരുക്കി. ന്ദന്ദന്ദ.ന്റന്മ്യന്റ.ഗ്നത്സദ്ദ എന്ന വെബ്‌ സൈറ്റ്‌വഴി ആര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം രജിസ്‌റ്റര്‍ ചെയ്യാം. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്‌ ഓണ്‍ലൈന്‍ സംവിധാനം ഉദ്‌ഘാടനം ചെയ്‌തത്‌.
കാഴ്‌ച ചെയര്‍മാനും സംവിധായകനുമായ ബ്ലസി, കാഴ്‌ച ജനറല്‍ സെക്രട്ടറിയും പി.എസ്‌.സി അംഗവുമായ റോഷന്‍ റോയി മാത്യു, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കവി മുരുകന്‍ കാട്ടാക്കട എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 11 Oct 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW