Tuesday, December 11, 2018 Last Updated 57 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.20 AM

പുനലൂര്‍ തൂക്കുപാലം: അറ്റകുറ്റപ്പണിയില്‍ വ്യാപക ക്രമക്കേടെന്ന്‌ ആക്ഷേപം

uploads/news/2018/10/255741/2.jpg

പുനലൂര്‍: സംരക്ഷിത ചരിത്രസ്‌മാരകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ ലക്ഷങ്ങള്‍ മുടക്കിയുള്ള അറ്റകുറ്റപണിയില്‍ വ്യാപക ക്രമക്കേടെന്ന്‌ ആക്ഷേപം. കഴിഞ്ഞ രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിലും തൂക്കുപാലത്തില്‍ പെയിന്റിങ്‌ ജോലികള്‍ തകൃതിയായി നടക്കുന്നു.18 ലക്ഷത്തോളം രൂപയാണ്‌ ചങ്ങലയില്‍ വല സ്‌ഥാപിക്കുന്നതിനും പെയിന്റിങ്ങിനുമായും മറ്റു ചില അറ്റകുറ്റപ്പണികള്‍ക്കുമായും പുരാവസ്‌തു വകുപ്പ്‌ അനുവദിച്ചത്‌. കല്‍ത്തൂണുകളില്‍ വളര്‍ന്നു നില്‍ക്കുന്ന ആല്‍മരങ്ങള്‍ നീക്കാനും തുക വകയിരുത്തിയിട്ടുണ്ട്‌. പണികള്‍ വിലയിരുത്തുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഉദ്യോഗസ്‌ഥരാരും എത്താറില്ല.
ഇവിടെയുള്ള ദിവസവേതന തൊഴിലാളിയായ ഒരു താല്‍കാലിക ജീവനക്കാരനാണു മേല്‍നോട്ടം വഹിക്കുന്നത്‌. എന്നാല്‍ ഇദ്ദേഹത്തത്തോട്‌ ചോദിച്ചാല്‍ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച്‌ യാതൊന്നും അറിയില്ലെന്ന മറുപടിയാണ്‌ ലഭിക്കുന്നത്‌. കഴിഞ്ഞ പത്തു ദിവസമായി അടച്ചിട്ടിരിക്കുന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നോക്കുന്നതിനായി ഒരു ഉദ്യോഗസ്‌ഥന്‍ പോലും എത്താത്തത്‌ പഴയതുപോലെ വ്യാപകമായ ക്രമക്കേടിന്‌ കാരണമായെന്ന്‌ ആക്ഷേപമുണ്ട്‌. മുമ്പ്‌ കമ്പക പലകകള്‍ പാകിയതിലടക്കം കോടികളുടെ അഴിമതികള്‍ നടന്നതോടെ കോണ്‍ട്രാക്‌ടറെ ബ്ലാക്ക്‌ ലിസ്‌റ്റില്‍ പെടുത്തിയിരുന്നു. അന്വേഷണമോ തുടര്‍നടപടികളോ ഉണ്ടായില്ല. വീണ്ടും വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ 18 ലക്ഷം രൂപ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചത്‌.

Ads by Google
Advertisement
Thursday 11 Oct 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW