Tuesday, June 25, 2019 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.18 AM

ശബരിമല: ജില്ലയില്‍ വഴിതടയല്‍ സമരത്തില്‍ പ്രതിഷേധമിരമ്പി

uploads/news/2018/10/255726/1.jpg

ഇടുക്കി: ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ വഴിതടയല്‍ സമരത്തില്‍ പങ്കെടുത്തത്‌ ആയിരങ്ങള്‍. രാവിലെ 11 മുതല്‍ 12 വരെയാണ്‌ ദേശീയ, സംസ്‌ഥാനപാതകള്‍ ഉപരോധിച്ചത്‌. കട്ടപ്പന സെന്‍ട്രല്‍ ജങ്‌ഷനില്‍ നടന്ന സമരം കോവില്‍മല രാജാവ്‌ രാമന്‍ രാജമന്നാന്‍ ഉദ്‌ഘാടനം ചെയ്‌തു. ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണത്തിനായി അയ്യപ്പന്‍ നല്‍കിയ അവസരമാണിതെന്ന്‌ രാജാവ്‌ പറഞ്ഞു.
കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മനോജ്‌ മുരളി, നഗരസഭ ഉപാധ്യക്ഷ രാജമ്മ രാജന്‍, കൗണ്‍സിലര്‍മാരായ റെജി കൊട്ടയ്‌ക്കാട്ട്‌, മഞ്‌ജു സതീഷ്‌, പി.ആര്‍ രമേഷ്‌, വിവിധ സാമുദായിക, ഹൈന്ദവ സംഘടന നേതാക്കളായ ഇ.ആര്‍ രവീന്ദ്രന്‍, സതീഷ്‌ പാഴൂപള്ളി, രത്‌നമ്മ ഗോപിനാഥ്‌. സി.കെ ശശി, എസ്‌.കെ സതീഷ്‌കുമാര്‍, എം.കെ ശശിധരന്‍ നായര്‍, രാധാമണി, ശ്രീനഗരി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശബരിമല കര്‍മസമിതി കണ്‍വീനര്‍ ടി.ആര്‍ ബിനു, ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ്‌, വി.എസ്‌ രതീഷ്‌, മഹിളാ മോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനു അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശബരിമല കര്‍മസമിതി കുമളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടൗണില്‍ കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ 11 ഓടെ സ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനമായെത്തി. കര്‍മസമിതി ജില്ലാ ഓര്‍ഗനൈസര്‍ എം.സി ഷിബു ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധി കരിച്ച്‌ എ.വി മുരളീധരന്‍, കെ. രഘു, എന്‍. സതീശന്‍, പി.എന്‍ മോഹനന്‍, പി.സി. ഗോപാലകൃഷ്‌ണന്‍, അമ്പിയില്‍ മുരുകന്‍, എസ്‌. ബിജു,, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുമളി-മൂന്നാര്‍ സംസ്‌ഥാനപാതയിലെ നെടുങ്കണ്ടം ടൗണില്‍ നടന്ന വഴിതടയല്‍ സമരത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. കിഴക്കേക്കവലയില്‍ നെടുങ്കണ്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്നു പ്രതിഷേധ ജാഥ നടത്തി. ഉപരോധസമരം ഇടുക്കി തപോവനം വ്യാസാശ്രമം മഠാധിപതിയും തന്ത്രി മുഖ്യനുമായ സ്വാമി ദേവചൈതന്യ ഉദ്‌ഘാടനം ചെയ്‌തു. ശബരിമല അയ്യപ്പ കര്‍മസമിതി സംയോജകന്‍ അജി കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. കെ.കുമാര്‍, കെ.ആര്‍ സ്‌മിത, ലിജു സുരേന്ദ്രന്‍, ബിജു കോട്ടയില്‍, ഗിരീഷ്‌ അനീഷ്‌ചന്ദ്രന്‍, അനില്‍ കട്ടുപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ തൊടുപുഴയില്‍ നടന്ന റോഡ്‌ ഉപരോധത്തില്‍ നൂറുകണക്കിന്‌ ഭക്‌തര്‍ അണിനിരന്നു. ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച നാമജപയാത്ര ഗാന്ധിസ്‌ക്വറില്‍ എത്തിയപ്പോള്‍ ഉപരോധസമരം ആരംഭിച്ചു. ഉപരോധസമരം ശബരിമല അയ്യപ്പസേവാ സമാജം സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ നാളികേരം ഉടച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമാണ്‌ നടക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ഏത്‌ തരത്തില്‍ വേണമെന്ന്‌ തീരുമാനിക്കുന്നത്‌ കോടതിയും സര്‍ക്കാരും അല്ല. ഇതിനായി ഹൈന്ദവ സംഘടനകളുടെ നേതാക്കളും ഭക്‌തജന പ്രതിനിധികളും തന്ത്രിമാരും ഉണ്ട്‌. ഇവര്‍ കൂട്ടായി ഇരുന്നാണ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്‌. ഹിന്ദു ഏകീകരണത്തില്‍ വിറളി പൂണ്ട ശക്‌തികളാണ്‌ നുണ പ്രചരണവുമായി രംഗത്തുള്ളത്‌. ഇവരെ തിരച്ചറിയുവാനുള്ള ശേഷി ഹിന്ദു സമുഹത്തിനുണ്ടെന്നും കെ.എ. വിശ്വനാഥന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്‌ വി.എം. ബാലന്‍, അയ്യപ്പസേവാ സമാജം സംസ്‌ഥാന കമ്മിറ്റിയംഗം എസ.്‌ പത്മഭൂഷന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ശബരിമല കര്‍മ്മസമിതി ഏലപ്പാറയില്‍ റോഡ്‌ ഉപരോധിച്ചു. ഹിന്ദു ഐക്യവേദി സംസ്‌ഥാന കമ്മിറ്റിയംഗം എം.എന്‍. ജയചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിസംരക്ഷണവേദി സംസ്‌ഥാന സെക്രട്ടറി വി.വി. വിനോദ്‌ അദ്ധ്യക്ഷനായി. പി.പി. സോമന്‍, എം.എന്‍. മോഹനന്‍, പി.എന്‍. വിനോദ്‌, കെ.എസ്‌. ഷിബു, എസ്‌. സോമന്‍, ലതിക അനില്‍, ബിന്ദു സജി, സന്തോഷ്‌ കൃഷ്‌ണന്‍, രാജേഷ്‌ കൂട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ രാജാക്കാട്ടില്‍ റോഡ്‌ ഉപരോധിച്ചു. എല്ലാ മേഖലകളിലേക്കുമുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെടുത്തികൊണ്ടാണ്‌ റോഡ്‌ ഉപരോധിച്ചത്‌. വരുംദിവസങ്ങളില്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ ഹൈറേഞ്ച്‌ മേഖല കേന്ദ്രീകരിച്ച്‌ സംഘടിപ്പിക്കുന്നതിനാണ്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്‌. സംഘടനാ നേതാക്കന്‍മാരായ വിജയകുമാര്‍, കെ.ആര്‍. സജി, അജയന്‍, മദനന്‍, ബാലന്‍, കെ.ടി സുരേഷ്‌, ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്‌ ഉദുമല്‍പേട്ട-മൂന്നാര്‍ അന്തര്‍ സംസ്‌ഥാന പാതയായ മറയൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു. പോലീസ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ ഗതാഗത തടസം ഏര്‍പ്പെടുത്തിയതിന്‌ ഇരുപതോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക്‌ എതിരേ കേസ്‌ എടുത്തു. കേസ്‌ എടുത്തതിനെതിരേ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
അടിമാലിയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. അമ്മമാരടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഉപരോധസമരം ആര്‍.എസ്‌.എസ്‌. ജില്ലാ സേവാപ്രമുഖ്‌ എം.വി. ജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കാര്യവാഹ്‌ കെ.ജി. അനൂപ്‌, ക്ഷേത്രം സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്‌ പി.വി. സനല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 11 Oct 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW