Wednesday, October 17, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 12.16 AM

വാടാനപ്പള്ളിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

uploads/news/2018/10/255445/1.jpg

വാടാനപ്പള്ളി: മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞവരെ പോലീസ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംയുക്‌തമായി നടത്തിയ വാടാനപ്പള്ളി പഞ്ചായത്ത്‌ ഹര്‍ത്താല്‍ വ്യാപാര വാണിജ്യ മേഖലകളെ നിശ്‌ചലമാക്കി.
കച്ചവട സ്‌ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ടവര്‍ നിര്‍മാണത്തെ അനുകൂലിക്കുന്നുവെന്ന്‌ ആരോപണവിധേയമായ വാടാനപ്പള്ളി പഞ്ചായത്ത്‌ ഓഫീസ്‌ ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാര്‍ നേരത്തേയെത്തി തുറന്നെങ്കിലും മറ്റ്‌ ജീവനക്കാരെത്തുംമുമ്പേ അടയ്‌ക്കേണ്ടിവന്നു. കൃഷിഭവന്‍, സബ്‌ രജിസ്‌ട്രാര്‍, വില്ലേജ്‌ ഓഫീസുകള്‍ പോസ്‌റ്റോഫീസ്‌, ബാങ്കുകള്‍ എന്നിവയും പ്രവര്‍ത്തിക്കാനായില്ല. സ്‌കൂളുകളുംക്ല ാസ്‌ തുടങ്ങുന്നതിനു മുമ്പേ അടയ്‌ക്കേണ്ടിവന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ നടുവില്‍ക്കരയിലെ ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്‌ഥാപിക്കാനെത്തിയ കമ്പനി അധികൃതരെ തടഞ്ഞ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കുനേരേയാണ്‌ പോലീസ്‌ മര്‍ദനമുണ്ടായത്‌. സംഭവത്തില്‍ നിരവധിപേര്‍ക്ക്‌ പരുക്കേറ്റിരുന്നു. പോലീസ്‌ മര്‍ദനത്തില്‍ പ്രതിഷേധിച്ചും എസ്‌. ഐക്കെതിരേ നടപടി ആവശ്യപ്പെട്ടുമായിരുന്നു ഹര്‍ത്താല്‍. സംയുക്‌ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാടാനപ്പള്ളിയില്‍

പ്രകടനം
നടത്തി

ഹര്‍ത്താലിന്റെ പശ്‌ചാത്തലത്തില്‍ വന്‍ പോലീസ്‌ സന്നാഹത്തെയാണ്‌ വിന്യസിച്ചിരുന്നത്‌. പ്രകടനത്തിന്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ഇ.ബി. ഉണ്ണിക്കൃഷ്‌ണന്‍, എ.എം. മുന്‍ഷാര്‍, നവാസ്‌ അമ്പലത്ത്‌ ആര്‍.എം.പി.ഐ. ജില്ലാ സെക്രട്ടറി പി.ജെ. മോന്‍സി, കെ.ജി. സുരേന്ദ്രന്‍, വി.പി. രഞ്‌ജിത്ത്‌, കെ.എസ്‌. വിദ്യാധരന്‍, ആര്‍.എം. ഷംസു, ബി.ജെ.പി. നേതാവ്‌ സന്തോഷ്‌ പണിക്കശേരി, മുസ്ലിം ലീഗ്‌ നേതാക്കളായ പി.എ. സുലൈമാന്‍, പി. ഐ. മുഹമ്മദ്‌ സാബിര്‍, എസ്‌.ഡി.പി.ഐ. നേതാവ്‌ അഷറഫ്‌ വലിയകത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുനടന്ന പ്രതിഷേധ യോഗം ആര്‍.എം.പി. ഐ. സംസ്‌ഥാന പ്രസിഡന്റ്‌ ടി.എല്‍. സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.എസ്‌. സുരത്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. എസ്‌. ബിനോജ്‌, ഷക്കീര്‍ പണിക്കവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആറുപേര്‍ ആശുപത്രിയില്‍

വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ മര്‍ദനത്തില്‍ പരുക്കേറ്റ സ്‌ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിംഷിയ, താഹിറ, ബേബി, നാസര്‍, ജാസ്‌മിന്‍, സുബി എന്നിവരാണു ചികിത്സയിലുള്ളത്‌. സമര സമിതി പ്രവര്‍ത്തകന്‍ ജുബുമോനും ചാവക്കാട്‌ ആശുപത്രിയില്‍ ചികിത്സ നേടി.കടുത്ത ശരീര വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ നേടിയത്‌. നാസറിനും ജുബുമോനും കാലിന്‌ സാരമായ പരുക്കുണ്ട്‌.

Ads by Google
Advertisement
Wednesday 10 Oct 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW