Tuesday, June 25, 2019 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 12.14 AM

ഒറ്റപ്പാലത്ത്‌ വീണ്ടും മോഷണ പരമ്പര

uploads/news/2018/10/255428/1.jpg

ഒറ്റപ്പാലം: നഗരത്തിന്‌ സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങളില്‍ വീണ്ടും മോഷണം. 14,000 രൂപ നഷ്‌ടമായി. പത്തൊമ്പതാം മൈലിലും, സബ്‌ സ്‌റ്റേഷന്‍ പരിസരത്തുമുള്ള നാല്‌ വ്യാപാര സ്‌ഥാപനങ്ങളിലുമാണ്‌ മോഷണം നടന്നത്‌.
ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ്‌ മോഷണം. പത്തൊമ്പതാം മൈലിലെ അഭിഷേക്‌ സ്‌റ്റോര്‍ എന്ന സ്‌ഥാപനത്തിന്റെ പൂട്ടുകുത്തിത്തുറന്ന്‌ മേശയില്‍ ഉണ്ടായിരുന്ന 10000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 4000 രൂപയുമാണ്‌ മോഷ്‌ടിച്ചത്‌. അര ലിറ്ററിന്റെ രണ്ട്‌ ശീതളപാനീയ കുപ്പിയും മോഷ്‌ടാവ്‌ കവര്‍ന്നു.
സമീപത്തെ എ.എം ഫ്‌ളോറിങ്‌സ് എന്ന സ്‌ഥാപനത്തിന്റെ പുറത്തുള്ള ഒരു സി.സി.ടിവി ക്യാമറ തകര്‍ക്കുകയും, മറ്റൊരു ക്യാമറ റോഡിലേക്ക്‌ തിരിച്ച്‌ വെക്കുകയും ചെയ്‌താണ്‌ മോഷ്‌ടാവ്‌ അകത്തുകയറിയിരിക്കുന്നത്‌. മറ്റ്‌ ക്യാമറകളില്‍ പെടാതിരിക്കാന്‍ ഉടുത്ത മുണ്ടൂരി തലയില്‍ കെട്ടി അര്‍ധനഗ്നനായാണ്‌ അകത്തുകയറിയത്‌. മേശയില്‍ പരിശോധിചിട്ടുണ്ടെങ്കിലും ഒന്നും മോഷ്‌ടിക്കാനായിട്ടില്ല.
അകത്തെ സി.സി ടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖംമൂടിയ നിലയിലാണ്‌. 110 കെ.വി സബ്‌സ്റ്റേഷനു സമീപത്തെ രശ്‌മി ടയേഴ്‌സ് എന്ന സ്‌ഥാപനത്തില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്‌. ഇവിടത്തെ പൂട്ട്‌ പൊളിച്ച നിലയിലാണ്‌. തൊട്ടടുത്തുള്ള ഇ.പി ട്രേഡേഴ്‌സ് എന്ന സ്‌ഥാപനത്തില്‍ രണ്ട്‌ വെള്ളി നാണയങ്ങള്‍ മോഷണം പോയി. മേശയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട അവസ്‌ഥയിലാണ്‌. പൂട്ട്‌ തകര്‍ക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന്‌ കരുതുന്ന ആയുധം കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്‌.
മോഷണം നടന്ന ഭൂരിഭാഗം സ്‌ഥലത്തും പൂട്ടുകള്‍ വിദഗ്‌ധമായാണ്‌ പൊളിച്ചിട്ടുള്ളത്‌. പോലീസില്‍ പരാതി നല്‍കി.

Ads by Google
Advertisement
Wednesday 10 Oct 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW