Wednesday, October 24, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.51 AM

ഇലകൊഴിച്ചില്‍, ചീക്കുരോഗം; റബര്‍ക്കൃഷി തകര്‍ച്ചയില്‍

uploads/news/2018/09/251287/1.jpg

പൊന്‍കുന്നം: പ്രത്യക്ഷത്തില്‍ പ്രളയം റബ്ബര്‍കൃഷി മേഖലയെ ബാധിച്ചില്ലെങ്കിലും പ്രളയത്തിനിടയാക്കിയ തുടര്‍ച്ചയായ മഴ റബ്ബര്‍ക്കൃഷിയെ തളര്‍ത്തി. ഇലകൊഴിച്ചിലും ചീക്കുരോഗവും കൊണ്ട്‌ ഭൂരിഭാഗം തോട്ടങ്ങളും ഉല്‍പ്പാദനത്തില്‍ പിന്നോട്ടാണ്‌.
തുടരെയുള്ള മഴ മൂലമുള്ള ഫംഗസ്‌ ബാധയാണ്‌ മരങ്ങളെ കാലം തെറ്റിയുള്ള ഇലകൊഴിച്ചിലിലേക്ക്‌ നയിച്ചത്‌. ഇലകൊഴിഞ്ഞാല്‍ സ്വാഭാവികമായി ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാകും. തളിരില മൂപ്പെത്തുന്നതു വരെ ഇതാവും സ്‌ഥിതി. നാല്‍പ്പതു ശതമാനത്തിലധികം കുറവുണ്ട്‌ റബ്ബര്‍പ്പാല്‍ ഉല്‍പ്പാദനത്തില്‍ ഇല കൊഴിച്ചിലിനെ തുടര്‍ന്ന്‌.
റബ്ബര്‍വിലയിടിവു മൂലം തുരിശടിക്കുന്ന രീതി കാലങ്ങളായി കര്‍ഷകര്‍ സ്വീകരിക്കാറില്ല. അതോടെ ഫംഗസ്‌ ബാധ ഏറി. ഇതിന്റെ ഫലമായി പുള്ളിക്കുത്തുകള്‍ വീണ്‌ പഴുക്കുന്ന ഇലകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊഴിഞ്ഞു പോകും.
തോട്ടങ്ങളില്‍ ചീക്കുരോഗവുമേറി. എല്ലാമഴക്കാലത്തും പിങ്ക്‌(ചീക്ക്‌)രോഗബാധ തോട്ടങ്ങളില്‍ പതിവാണെങ്കിലും ഇത്തവണ വ്യാപകമാണ്‌. റബ്ബര്‍മരത്തിന്റെ രോഗബാധയുള്ള ഭാഗം ഉണങ്ങി നശിച്ച്‌ തൊലി പൊളിഞ്ഞു തുടങ്ങും. ശിഖരങ്ങളിലേക്കും ഉണക്കു ബാധിക്കുന്നതോടെ റബ്ബര്‍പ്പാലിന്റെ അളവില്‍ കുറവു വരും.
തുടര്‍ച്ചയായുള്ള മഴയാണ്‌ രോഗവ്യാപനത്തിന്‌ കാരണം.കോര്‍ട്ടീസിയും സാല്‍മോണിക്കൊളര്‍ എന്നയിനം കുമിളാണ്‌ രോഗം വരുത്തുന്നത്‌. രണ്ടു മുതല്‍ 12 വര്‍ഷം വരെ പ്രായമുള്ള മരങ്ങളെയാണ്‌ പിങ്ക്‌ രോഗം ബാധിക്കുന്നത്‌. രോഗം പിടിപെട്ട ഭാഗം പൂപ്പല്‍ ബാധിച്ച്‌ പിങ്കു നിറത്തിലോ വെള്ള നിറത്തിലോ വന്ന ശേഷം റബര്‍ പാല്‍ പൊട്ടിയൊഴുകും. പിന്നീട്‌ ശിഖരങ്ങള്‍ ഉണങ്ങി പോകുകയാണ്‌ പതിവ്‌. അതോടെ ആ മരത്തിന്റെ കറയുല്‌പാദന ശേഷി നശിക്കുകയാണ്‌.
കോപ്പര്‍ സള്‍ഫേറ്റ്‌(തുരിശ്‌), ചുണ്ണാമ്പ്‌ എന്നിവ ചേര്‍ത്ത്‌ തയ്യാറാക്കുന്ന ബോര്‍ഡോ മിശ്രിതം കാര്യമായ രോഗബാധയുള്ള മരത്തില്‍ പുരട്ടണമെങ്കില്‍ കുറഞ്ഞത്‌ ഇരുനൂറു രൂപയെങ്കിലും മുടക്കു വരും. അതിനാല്‍ വിലക്കുറവിന്റെ കാലത്ത്‌ ഇടത്തരം കര്‍ഷകര്‍ ഇതൊന്നും ചെയ്യാറില്ല.

Ads by Google
Advertisement
Tuesday 25 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW