Tuesday, February 19, 2019 Last Updated 17 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.45 AM

ലൈംഗികാതിക്രമം: കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

uploads/news/2018/09/251281/1.jpg

കൊല്ലം: ചവറയില്‍ രണ്ടാം ക്ലാസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ ചവറ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ശനിയാഴ്‌ച വൈകിട്ട്‌ തേവലക്കരയിലായിരുന്നു സംഭവം. സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ്‌, അമ്മയുടെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞു കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്‌ഥലത്തെത്തിച്ചു ലൈംഗികാതിക്രമം നടത്തിയശേഷം വഴിയില്‍ ഉപേക്ഷിച്ചെന്നാണ്‌ കേസ്‌. കുട്ടിയുടെ നിലവിളി കേട്ട പരിസരവാസികള്‍ സ്‌കൂളിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നു വിലാസം മനസിലാക്കി വീട്ടില്‍ വിവരമറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചവറ തെക്കുംഭാഗം പോലീസും ശിശുക്ഷേമസമിതിയും ചേര്‍ന്നു കുട്ടിയെ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി.
കുട്ടിയില്‍നിന്നു പോലീസ്‌ മൊഴിയെടുത്തശേഷമാണു കോടതിയും മൊഴി രേഖപ്പെടുത്തിയത്‌. പോലീസ്‌ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചയായും ഉടന്‍ പിടിയിലാവുമെന്നും എസ്‌.ഐ. ജയകുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 25 Sep 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW