Tuesday, October 23, 2018 Last Updated 51 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.17 AM

കാലവര്‍ക്കെടുതിക്കു പിന്നാലെ പുഴു ശല്യം: നെല്‍കൃഷിക്ക്‌ നാശം, കര്‍ഷകര്‍ക്ക്‌ വീണ്ടും കണ്ണുനീര്‍

uploads/news/2018/09/251269/1.jpg

മാനന്തവാടി: കാലവര്‍ഷത്തില്‍ കൃഷി നാശം സംഭവിച്ച്‌ അതിജീവനത്തിനായി പൊരുതുന്ന നെല്‍കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി പുഴുവിന്റെ ശല്യവും. പട്ടാള പുഴു എന്ന പേരിലറിയപ്പെടുന്ന പുഴുവാണ്‌ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്‌ പട്ടാളം ഇറങ്ങിയ പോലെ എന്ന വാമൊഴിയില്‍ നിന്നാണ്‌ ഈ പുഴുവിന്‌ പട്ടാള പുഴു എന്ന പേര്‌ ലഭിച്ചത്‌.ഒരു സ്‌ഥലത്ത്‌ പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ പിന്നീട്‌ ആ പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു പുഴു ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ നൂറിരിട്ടിയായി വര്‍ദ്ധിക്കുമെന്നതാണ്‌ പ്രത്യേകത. പാലക്കാട്‌, തൃശൂര്‍ ജില്ലകളില്‍ മാത്രം കണ്ട്‌ വരുന്ന ഈ പുഴുവിനെ ജില്ലയില്‍ ആദ്യമായാണ്‌ കാണുന്നതെന്ന്‌ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം, കാക്കഞ്ചേരി പെരിഞ്ചോല എന്നീ വയലുകളിലാണ്‌ വ്യാപകമായി പുഴു ശ്രദ്ധയില്‍പ്പെട്ടത്‌. മണ്ണിനടിയില്‍ തങ്ങുന്ന ഈ പുഴു രാത്രികാലങ്ങളിലിറങ്ങിയാണ്‌ നെല്ലിനെ ആക്രമിക്കുന്നത്‌. നെല്ലിന്റ തല ഭാഗം മുഴുവനായും കടിച്ച്‌ മുറിക്കുകയാണ്‌ പുഴുക്കള്‍ ചെയ്യുന്നത്‌ ഇതോട്‌ കൂടി നെല്‍ചെടി പൂര്‍ണ്ണമായും നശിച്ച്‌ പോകുകയാണ്‌. ഞാറിലും നെല്‍ കതിരിലുമെല്ലാം പുഴുക്കളെ ധാരാളമായി കാണപ്പെടുന്നു. പുല്‍ വര്‍ഗ്ഗത്തില്‍ പ്പെട്ട എല്ലാത്തരം ചെടികളെയും പുഴു ആക്രമിച്ച്‌ നശിപ്പിക്കും. ഇവ മണ്ണിനടിയില്‍ കഴിയുന്നതിനാല്‍ തന്നെ ഒരു വിധം കീടനാശിനികള്‍ പ്രയോഗിച്ചാലൊന്നും ഇവയെ നശിപ്പിക്കാന്‍ കഴിയില്ല. നുവാന്‍ എന്ന കീടനാശിനിയാണ്‌ ഇവയെ നശിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗമെന്നാണ്‌ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്‌ത് വരുന്ന കര്‍ഷകര്‍ പറയുന്നത്‌. ഈ കീടനാശിനി വീര്യം കുടിയതായതിനാല്‍ മുന്‍കരുതലുകള്‍ പാലിച്ച്‌ കൊണ്ട്‌ മാത്രമെ പ്രയോഗിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നനങ്ങള്‍ക്ക്‌ കാരണമാകും. വ്യാപകമായി ഈ പുഴുവിനെ കണ്ടെത്തിയ വയലുകള്‍ എടവക കൃഷി ഭവന്‍ ഉദ്യോഗസ്‌ഥര്‍ സന്ദര്‍ശിച്ചു.

Ads by Google
Advertisement
Tuesday 25 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW