Friday, October 19, 2018 Last Updated 9 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.15 AM

റോഡ്‌ പൊളിച്ചതില്‍ ദുരൂഹതയെന്ന്‌

uploads/news/2018/09/251256/1.jpg

അടൂര്‍: ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ റോഡ്‌ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ചതിനുപിന്നില്‍ ദുരൂഹതയെന്ന്‌ സൂചന. കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന റോഡ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉന്നത ഉദ്യോഗസ്‌ഥരുടെ അനുവാദം ഇല്ലാതെയാണ്‌ വെട്ടിപൊളിച്ചത്‌. കുറ്റക്കാരായ വാട്ടര്‍ അഥോറിറ്റിയിലെ കരാറുകാര്‍ക്ക്‌ എതിരെ ഹൈവേ പ്രോട്ടക്ഷന്‍ ആക്‌റ്റ്‌ പ്രകാരം നടപടി എടുക്കാമെന്നിരിക്കെയാണ്‌ ഉദ്യോഗസ്‌ഥര്‍ മൗനം പാലിക്കുന്നത്‌.
വകുപ്പുമന്ത്രി നേരിട്ട്‌ എത്തി റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്‌ അടുത്തിടെയായിരുന്നു. എന്നാല്‍ റോഡ്‌ പൊളിച്ച വിവരം മന്ത്രിയെയോ ചീഫ്‌ എഞ്ചിനിയറെയൊ യഥാസമയം അറിയിക്കാന്‍ പോലും ഉദ്യോഗസ്‌ഥര്‍ തുനിഞ്ഞില്ല. പൊതുമരാമത്ത്‌ റോഡില്‍ വകുപ്പിന്റെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നിരിക്കെയാണ്‌ ഇതു നടന്നത്‌. ഇത്‌ ഇരു വകുപ്പുകളും തമ്മില്‍ നേരത്തെ ആലോചിച്ചെടുത്ത തീരുമാനമാണെന്നുള്ള സംശയം നാട്ടുകാര്‍ക്കുണ്ട്‌. അവധി ദിവസമായ ഞായറഴ്‌ച റോഡ്‌ വെട്ടിപൊളിക്കാന്‍ എടുത്ത തീരുമാനത്തിലും ദുരുഹതയുണ്ട്‌.
റോഡ്‌ ടാറിംഗ്‌ കഴിഞ്ഞ ഉടനെ വെട്ടിപൊളിച്ചതില്‍ വകുപ്പ്‌ മന്ത്രി ജി.സുധാകരനും കടുത്ത അതൃപ്‌തിയുള്ളതായി ആണ്‌ സൂചന. അതേ സമയം കൃത്യമായ മുന്നൊരുക്കം ഇല്ലാതെ റോഡ്‌ നിര്‍മ്മിക്കാന്‍ തുടങ്ങിയതും അപാകതയ്‌ക്ക്‌ കാരണമായി.
റോഡ്‌ ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കുന്നതിന്‌ കഴിഞ്ഞ മുപ്പതിനാണ്‌ തീരുമാനം എടുത്തത്‌. സെപ്‌റ്റംബര്‍ രണ്ടിനു പണി തുടങ്ങുകയും ചെയ്‌തു. എന്നാല്‍
ജലവിതരണ പൈപ്പുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ നടപടി എടുത്തില്ല. ജല അഥോറിറ്റിയുടെയും പൊതുമരമത്ത്‌ വകുപ്പു ഉദ്യോഗസ്‌ഥരുടെയും ഏകോപനമില്ലായ്‌മയാണ്‌ പ്രശ്‌നത്തിനു കാരണം. ടാറിംഗിനു അടിയിലൂടെ പോകുന്ന പൊട്ടിയ പൈപ്പിന്റെ തകരാര്‍ ഇന്നലെയാണ്‌ പരിഹരിച്ചു തുടങ്ങിയത്‌ .പൈപ്പ്‌ ലൈന്‍ റോഡിന്‌ അടിയില്‍ നിന്നും മാറ്റി സ്‌ഥാപിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്‌നം രൂക്ഷമാകും.
റോഡ്‌ പണി ആരംഭിച്ചപ്പോള്‍ ടാറിംഗ്‌ ഭാഗത്തു വരുന്ന പൈപ്പുകള്‍ ഒന്നാകെ മാറ്റി റോഡ്‌ അരുകില്‍ സ്‌ഥിക്കേണ്ടതായിരുന്നു. എന്നാല്‍ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ഉദ്യോഗസ്‌ഥര്‍ മനസ്സിലാക്കാതെ ഇരുന്നതുമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം .
റോഡ്‌ പണി തീരുംമുമ്പ്‌ വെട്ടിപൊളിച്ചതിലൂടെ സംസ്‌ഥാനത്തെ പൊതുമരാമത്ത്‌ വകുപ്പിനെ അവഹേളിക്കുന്ന നടപടിയാണ്‌ ഉണ്ടായത്‌ എന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറ്റിയറ്റ്‌ അംഗം പി.ബി ഹര്‍ഷകുമാര്‍ പറഞ്ഞു. ഇത്തരം നുതന സാങ്കേതികവിദ്യയില്‍ റോഡ്‌ പണി നടക്കുമ്പോള്‍ സ്വാ ഭാവികമായി ക്രഷര്‍മെറ്റലുകള്‍ ആവശ്യമില്ല. ഉദ്യോഗസ്‌ഥ ലോബിക്ക്‌ ഇത്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന സഹാചര്യത്തെ തകര്‍ക്കുവാനുള്ള ശ്രമാണ്‌ ഇതെന്ന്‌ ജനം പറഞ്ഞാല്‍ തെറ്റുപറയാന്‍ ആകില്ലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 25 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW