Friday, October 19, 2018 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.14 AM

വിദ്യാര്‍ഥിയോട്‌ മോശം പെരുമാറ്റം; ബസ്‌ കണ്ടക്‌ടര്‍ക്കെതിരേ നടപടി

uploads/news/2018/09/251249/2.jpg

ഒറ്റപ്പാലം: വിദ്യാര്‍ഥിയോട്‌ മോശമായി പെരുമാറുകയും സ്‌റ്റോപ്പ്‌ എത്തും മുന്‍പ്‌ ഇറക്കി വിടുകയും ചെയ്‌ത ബസ്‌ കണ്ടക്‌ടര്‍ക്കെതിരെ നടപടി. ഷൊര്‍ണൂര്‍ പാലക്കാട്‌ പാതയിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടര്‍ വാടാനാംകുര്‍ശി സ്വദേശി പി.വി. സുനിലിനെതിരേയാണ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ നടപടിയെടുത്തത്‌.
ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയും, മൂന്നുമാസം സസ്‌പെന്‍ഷനൊപ്പം എടപ്പാളിലുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രൈവര്‍ ട്രെയിനിങ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ (ഐ.ഡി.പി.ആര്‍) സെന്ററില്‍ പരിശീലനത്തിനയക്കാനും വാഹന വകുപ്പ്‌ ശിപാര്‍ശ ചെയ്‌തു.
വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയോടാണ്‌ കണ്ടക്‌ടര്‍ മോശമായി പെരുമാറിയതെന്ന്‌ പരാതി ഉയര്‍ന്നത്‌. കഴിഞ്ഞ 18ന്‌ വാണിയംകുളത്ത്‌ നിന്ന്‌ ചുനങ്ങാട്‌ റോഡിലുള്ള വീട്ടിലേക്ക്‌ പോകാന്‍ ബസില്‍ കയറിയപ്പോഴാണ്‌ സംഭവം. യാത്രയിളവായ രണ്ടു രൂപക്ക്‌ പകരം നാല്‌ രൂപ വാങ്ങുകയും ചെയ്‌തുവെന്ന്‌ പിതാവ്‌ മോട്ടോര്‍ വാഹന വകുപ്പിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.
ചുനങ്ങാട്‌ റോഡിലിറക്കുന്നതിന്‌ പകരം ഒറ്റപ്പാലം ബസ്‌ സ്‌റ്റാന്‍ഡില്‍ കുട്ടിയെ ഇറക്കിവിട്ടു. കൈയില്‍ പണമില്ലാതിരുന്ന എഴാം ക്ലാസുകാരന്‍ രണ്ടര കിലോമീറ്ററോളം ദൂരം നടന്നാണ്‌ വീട്ടിലെത്തിയതെന്നും പരാതിയിലുണ്ട്‌. പരാതിയെ തുടര്‍ന്ന്‌ അന്വേഷണം നടത്തി കണ്ടക്‌ടറുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നുവെന്ന്‌ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ബസില്‍ നിന്ന്‌ ഇറക്കിവിട്ടിട്ടില്ലെന്നാണ്‌ കണ്ടക്‌ടറുടെ മൊഴിയെന്നും അധികൃതര്‍ പറഞ്ഞു.
തുടര്‍ച്ചയായി എഴാം തവണയാണ്‌ ഒറ്റപ്പാലത്ത്‌ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ ബസ്‌ തൊഴിലാളികളുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നത്‌. യഥാര്‍ത്ഥ വസ്‌തുത മനസിലാക്കാതെയാണ്‌ ബസ്‌ തൊഴിലാളികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ നടപടിയെടുക്കുന്നതെന്ന്‌ തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 25 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW